എസ് ദുര്‍ഗയും നൂഡും ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് ജൂറിയില്‍ രാജികള്‍ തുടരുന്നു

ജൂറി ചെയര്‍മാന്‍ സുജോയ് ഘോഷ് രാജി സമര്‍പ്പിച്ചതിന് പിന്നാലെ അപൂര്‍വ്വ അസ്രാണി. ഗ്യാന്‍ കൊറെയ എന്നീ ജൂറി അംഗങ്ങളും രാജി നല്‍കി.
ഗ്യാന്‍ കൊറെയ
ഗ്യാന്‍ കൊറെയ

ഗോവ അന്താരാഷ്ട്ര ചലച്ചത്രോത്സവത്തിലെ (ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ) ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ നിന്ന് രണ്ട് സിനിമകള്‍ നീക്കിയതില്‍ പ്രതിഷേധിച്ചുള്ള രാജികള്‍ തുടരുന്നു. ജൂറി ചെയര്‍മാന്‍ സുജോയ് ഘോഷ് രാജി സമര്‍പ്പിച്ചതിന് പിന്നാലെ അപൂര്‍വ്വ അസ്രാണി. ഗ്യാന്‍ കൊറെയ എന്നീ ജൂറി അംഗങ്ങളും രാജി നല്‍കി.

13 അംഗ ജൂറി 153 എന്‍ട്രികളില്‍ നിന്ന് തിരഞ്ഞെടുത്ത ചിത്രങ്ങളില്‍ രണ്ടെണ്ണമാണ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം എടുത്തുകളഞ്ഞത്. 
റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ, സനല്‍കുമാര്‍ ശശിധരന്റെ മലയാള ചിത്രം എസ് ദുര്‍ഗ (സെക്‌സി ദുര്‍ഗ), രവി ജാദവിന്റെ മറാത്തി ചിത്രം നൂഡ് എന്നിവ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. 

നവംബര്‍ ഒമ്പതിനാണ് ഇന്ത്യന്‍ പനോരമ വിഭാഗങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ ഐ ആന്‍ഡ് ബി മന്ത്രാലയം പ്രഖ്യാപിച്ചത്. തങ്ങളോട് ആലോചിക്കാതെയാണ് ഐ ആന്‍ഡ് ബി മന്ത്രാലയം ഇത്തരമൊരു തീരുമാനം എടുത്തതെന്ന് പല ജൂറി അംഗങ്ങളും പറഞ്ഞിരുന്നു. 26 ഫീച്ചര്‍ സിനിമകളും 16 നോണ്‍ ഫീച്ചര്‍ ചിത്രങ്ങളുമാണ് ഏറ്റവും ഒടുവില്‍ തിരഞ്ഞെടുത്തിരുന്നത്. ഇതില്‍ ബാഹുബലി അടക്കം അഞ്ച് മുഖ്യധാരാ കച്ചവട സിനിമകളും ഉള്‍പ്പെടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com