കജോളിന് എന്നും എന്റെ ജൂവിതത്തില്‍ ഒരു സവിശേഷ സ്ഥാനമുണ്ട്; കരണ്‍ ജോഹര്‍ 

റേഡിയോ ജോക്കിയായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന കരണ്‍ തന്റെ റേഡിയോ ഷോയുടെ ലോഞ്ചിനോടനുബന്ധിച്ചാണ് കജോളിനെകുറിച്ച് സംസാരിച്ചത്.
കജോളിന് എന്നും എന്റെ ജൂവിതത്തില്‍ ഒരു സവിശേഷ സ്ഥാനമുണ്ട്; കരണ്‍ ജോഹര്‍ 

കരണ്‍-കജോള്‍ സൗഹൃദത്തിലെ ഇണക്കവും പിണക്കവും എന്നും ചര്‍ച്ചയാകാറുണ്ട്. നീണ്ട 25 വര്‍ഷങ്ങളോളം അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും ഇടയ്ക്ക് പിണങ്ങിയിരുന്നതായി വാര്‍ത്തയുണ്ടായിരുന്നു. കരണ്‍ തന്റെ അത്മകഥയായ 'അണ്‍സ്യൂട്ടബിള്‍ ബോയി'ല്‍ കജോള്‍ ഇനി തന്റെ ജീവിതത്തിലില്ല എന്ന് എഴുതിയിരുന്നു. പിണക്കത്തെകുറിച്ച് ഇരുവരുടെയും പ്രതികരണം വാര്‍ത്തയാകുമ്പോള്‍ ഇണക്കം തോന്നിപ്പിക്കുന്ന ഇരുവരുടെയും പ്രവര്‍ത്തികളും ശ്രദ്ധിക്കപ്പെടാറുണ്ട്. കരണ്‍ തന്റെ ഇരട്ടകുട്ടികളുടെ ചിത്രം പങ്കുവച്ചപ്പോള്‍ കജോള് അത് ലൈക് ചെയ്തതുപോലും വലിയ ശ്രദ്ധ നേടിയിരുന്നു. ഇതാ വീണ്ടു ഇരുവരുടെയും സൗഹൃദം ചര്‍ച്ചയാകുന്നു. കജോളുമായുള്ള സൗഹൃദത്തെകിറിച്ച് കരണ്‍ നടത്തിയ പ്രസ്താവനയാണ് ഇപ്പോള്‍ വാര്‍ത്ത.

കജോള്‍ തന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണെന്നും അത് അങ്ങനെതന്നെ വരുംകാലങ്ങളിലും തുടരുമെന്നുമാണ് ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍ പറഞ്ഞത്. റേഡിയോ ജോക്കിയായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന കരണ്‍ തന്റെ റേഡിയോ ഷോയുടെ ലോഞ്ചിനോടനുബന്ധിച്ചാണ് കജോളിനെകുറിച്ച് സംസാരിച്ചത്. കജോളിന് തന്റെ ജീവിതത്തില്‍ ഒരു സവിശേഷ സ്ഥാനമുണ്ടെന്നും അത് തുടര്‍ന്നും അങ്ങനെതന്നെയായിരിക്കുമെന്നുമാണ് കരണ്‍ പറഞ്ഞത്. 

പ്രണയം, സൗഹൃദം, ബന്ധങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള പരിപാടിയായതുകൊണ്ടുതന്നെ പദ്മാവതിയുമായി ബന്ധപ്പെട്ട വിവാദങ്ങളെകുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കാന്‍ താത്പര്യം കാണിച്ചില്ല. അത്തരം ഗൗരവമായ ചര്‍ച്ച ആവശ്യപ്പെടുന്ന വിഷയത്തെകുറിച്ച് ഇപ്പോള്‍ സംസാരിക്കാന്‍ താത്പര്യമില്ലെന്നായിരുന്നു കരണിന്റെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com