ഡംബ്ബെല്‍സ് ചൂണ്ടുവിരലില്‍ ബാലന്‍സ് ചെയ്ത് ഋത്വിക്; തൂവലാണോ എന്ന് ആരാധകര്‍

മറ്റൊരു വര്‍ക്ക് ഔട്ട് സീക്രറ്റാണ് താരം ഇപ്പോള്‍ ആരാധകര്‍ക്ക് മുന്നിലേക്ക് വയ്ക്കുന്നത്
ഡംബ്ബെല്‍സ് ചൂണ്ടുവിരലില്‍ ബാലന്‍സ് ചെയ്ത് ഋത്വിക്; തൂവലാണോ എന്ന് ആരാധകര്‍

ഫിറ്റ്‌നെസിന്റെ കാര്യത്തില്‍ മറ്റേതൊരു ബോളിവുഡ് താരത്തേയും വെട്ടും ഋത്വിക് റോഷന്‍. ഫിറ്റ്‌നെസ് നിലനിര്‍ത്തുന്നതിനുള്ള പൊടികൈകളും, ഡയറ്റ് രഹസ്യങ്ങളും ഋത്വിക് ആരാധകര്‍ക്കായും തുറന്നു പറഞ്ഞിരുന്നു. അങ്ങിനെ മറ്റൊരു വര്‍ക്ക് ഔട്ട് സീക്രറ്റാണ് താരം ഇപ്പോള്‍ ആരാധകര്‍ക്ക് മുന്നിലേക്ക് വയ്ക്കുന്നത്.  

 

A post shared by Hrithik Roshan (@hrithikroshan) on

ചൂണ്ടുവിരല്‍ മാത്രം കൊണ്ട് ഡംബ്ബെല്‍സ് ബാലന്‍സ് ചെയ്യുന്ന വീഡിയോയാണ് ഋത്വിക് ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തത്. സെന്‍ ആന്‍ഡ് ദി ആര്‍ട്ട് ഓഫ് ബാലന്‍സ് എന്ന അടിക്കുറിപ്പോടെയാണ് തന്റെ വര്‍ക്ക് ഔട്ട് സീക്രറ്റുകളില്‍ ഒന്ന് താരം പുറത്തുവിട്ടിരിക്കുന്നത്. 

വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ അമ്പരന്ന ആരാധകരുടെ കമന്റുകളാണ് ഇന്‍സ്റ്റഗ്രാമില്‍ നിറയുന്നത്. ഡംബ്ബെല്‍സ് നിങ്ങള്‍ക്ക് തൂവലു പോലെ ആയിരിക്കുന്നു എന്നാണ് ഒരു കമന്റ്. എങ്ങിനെയത് ബാലന്‍സ് ചെയ്യാന്‍ സാധിക്കുന്നു എന്ന അതിശയം പ്രകടിപ്പിച്ചുള്ള മറ്റ് കമന്റുകളുമാണ് വരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com