മമ്മൂക്കയ്‌ക്കൊപ്പമെത്തുന്നത് ദുല്‍ഖറല്ല... പ്രണവ് മോഹന്‍ലാല്‍....

എന്നാല്‍ മ്മൂട്ടിക്കൊപ്പമെത്തുന്നത് ദുല്‍ഖറല്ല.. പ്രണവ് മോഹന്‍ലാലാലിനാണ് ആ ഭാഗ്യം ലഭിക്കുക എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
മമ്മൂക്കയ്‌ക്കൊപ്പമെത്തുന്നത് ദുല്‍ഖറല്ല... പ്രണവ് മോഹന്‍ലാല്‍....

പ്രേഷകരെ ത്രസിപ്പിക്കാന്‍ ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ എന്ന കര്‍ക്കശക്കാരനായ ഗ്യാങ്സ്റ്റര്‍, സ്‌നേഹ നിധിയായ സഹോദരന്‍ വീണ്ടും വരികയാണ്. എന്നാല്‍ രണ്ടാം വരവില്‍ ബിലാല്‍ ഒറ്റയ്ക്കല്ല.. മറ്റൊരു ഇതിഹാസം കൂടിയുണ്ട്. അത് ദുല്‍ഖറാകാമെന്നായിരുന്നു പ്രേഷകര്‍ക്ക് ലഭിച്ച സൂചന. എന്നാല്‍ മ്മൂട്ടിക്കൊപ്പമെത്തുന്നത് ദുല്‍ഖറല്ല.. പ്രണവ് മോഹന്‍ലാലാലിനാണ് ആ ഭാഗ്യം ലഭിക്കുക എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

പത്ത് വര്‍ഷത്തിന് ശേഷമാണ് ബിഗ് ബി എന്ന മാസ് ത്രില്ലറിന് രണ്ടാം ഭാഗം ഒരുങ്ങുന്നത്. മമ്മൂട്ടിയുടെ മാസ് കഥാപാത്രത്തിനൊപ്പം മലയാളത്തിലെ ഒരു സൂപ്പര്‍ യുവതാരത്തിനിന്റെ സാന്നിദ്ധ്യവുമുണ്ടാകുമെന്ന് പറഞ്ഞ് കേട്ടിരുന്നു. സാധ്യത കല്‍പ്പിച്ചിരുന്നത് ദുല്‍ഖറിനായിരുന്നെങ്കിലും നറുക്ക് പ്രണവിനായിരിക്കുമെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ഒന്നാമന്‍ എന്ന ചിത്രത്തിലൂടെ മോഹന്‍ലാലിന്റെ ചെറുപ്പകാലം അവതരപ്പിച്ചുകൊണ്ടായിരുന്നു പ്രണവിന്റെ അരങ്ങേറ്റം. എന്നാല്‍ ആദ്യമായി മോഹന്‍ലാലിനേയും പ്രണവിനേയും ഒരുമിച്ച് ക്യാമറയ്ക്ക് മുന്നിലെത്തിച്ചത് അമല്‍ നീരദ് ആയിരുന്നു. സാഗര്‍ ഏലിയാസ് ജാക്കിയിലെ ഒരു രംഗത്തിലായിരുന്നു ആ ഷോട്ട്. 

മോഹന്‍ലാലും മമ്മൂട്ടിയും നിരവധി ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഇനി മലയാളത്തിലെ മെഗാസ്റ്റാറും താരപുത്രനും ഒന്നിച്ചൊരു സ്‌ക്രീനെത്തുമോ എന്നാണ് അറിയേണ്ടത്. പ്രണവിനെ മമ്മൂട്ടിക്കൊപ്പം ഒരു സ്‌ക്രീനില്‍ കാണാനുള്ള അവസരം അമല്‍ നീരദ് പ്രേഷകര്‍ക്ക് നല്‍കുമോയെന്ന് കാത്തിരിക്കാം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com