സല്‍മാന്റെ നടത്തം അനുകരിച്ച് കത്രീന; വീഡിയോ കാണാം 

സല്‍മാന്റെ നടത്തം അനുകരിച്ച് കത്രീന; വീഡിയോ കാണാം 

സ്‌റ്റേജില്‍ ഒന്നിച്ചെത്തി ആരാധകരെ കൈയ്യിലെടുത്തതാരങ്ങള്‍ ഗ്രൗണ്ടിലൂടെ നടന്ന് ആവേശം ഇരട്ടിയാക്കിയതിനിടെയാണ്‌ കത്രീന തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത് 

കൊച്ചിയില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നാലാം പതിപ്പിന് തുടക്കംകുറിച്ചപ്പോള്‍ ഏറ്റവും ശ്രദ്ധേയമായത് സല്‍മാന്‍-കത്രീന താരജോടികളുടെ പ്രകടനം തന്നെ. ഒരു കാലത്ത് ബോളിവുഡിലെ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന താരങ്ങളായിരുന്നു സല്‍മാനും കത്രീനയുമെങ്കില്‍ ഇപ്പോള്‍ ഇവര്‍ ഏറ്റവുമടുത്ത സുഹൃത്തുക്കളാണ്. സ്‌റ്റേജില്‍ ഒന്നിച്ചെത്തി ആരാധകരെ കൈയ്യിലെടുത്തതാരങ്ങള്‍ ഗ്രൗണ്ടിലൂടെ നടന്ന് ആവേശം ഇരട്ടിയാക്കി. ഇതിനിടെയാണ്‌ കത്രീന തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത്. സല്‍മാന്റെ പിന്നിലായി നടന്ന കത്രീന ഗ്രൗണ്ടില്‍ സല്‍മാന്റെ നടത്തം അനുകരിക്കുകയായിരുന്നു. ഈ വീഡിയോ കത്രീന തന്നെ തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവച്ചിട്ടുമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com