ബാഹുബലി സംവിധായകന്‍ രാജമൗലിയുടെ പുതിയ ചിത്രം വരുന്നു; പ്രഭാസിന്റെ പേര് വെട്ടിയോ? 

പുതിയ ചിത്രത്തെകുറിച്ചുളള ചില സൂചനകള്‍ നല്‍കി എസ് എസ് രൗജമൗലി ട്വിറ്ററില്‍ ഒരു ചിത്രം പോസ്റ്റ് ചെയ്തു
ബാഹുബലി സംവിധായകന്‍ രാജമൗലിയുടെ പുതിയ ചിത്രം വരുന്നു; പ്രഭാസിന്റെ പേര് വെട്ടിയോ? 

റെക്കോഡുകള്‍ തിരുത്തികുറിച്ച് മുന്നേറിയ ബ്രഹ്മാണ്ഡ ചിത്രങ്ങളായ ബാഹുബലിയുടെ രണ്ട് ഭാഗങ്ങള്‍ക്ക് പിന്നാലെ സിനിമ പ്രേമികള്‍ ഉറ്റുനോക്കിയിരുന്നത് എസ് എസ് രാജമൗലിയുടെ അടുത്ത ചലനങ്ങളാണ്. രാജമൗലിയുടെ അടുത്ത ചിത്രത്തെ കുറിച്ചുളള വിവരങ്ങള്‍ അറിയാന്‍ സിനിമ ആസ്വാദകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ദിനങ്ങള്‍ .ആ കാത്തിരിപ്പിന് താല്ക്കാലിക വിരാമമായിരിക്കുന്നു. പുതിയ ചിത്രത്തെകുറിച്ചുളള ചില സൂചനകള്‍ നല്‍കി എസ് എസ് രൗജമൗലി ട്വിറ്ററില്‍ ഒരു ചിത്രം പോസ്റ്റ് ചെയ്തു. ചിത്രത്തിന്റെ ഉളളടക്കം പരിശോധിച്ചാല്‍ പ്രഭാസ് ആരാധകര്‍ നിരാശപ്പെടും. തെലുങ്കു സിനിമയിലെ യുവതാരങ്ങളായ ജൂനിയര്‍ എന്‍ടിആറിനും റാം ചരണ്‍ തേജയ്ക്കുമൊപ്പം എസ് എസ് രൗജമൗലി ഇരിക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ഇതിനെ മറ്റൊരു തലത്തില്‍ വ്യാഖ്യാനിച്ചാല്‍ രാജമൗലിയുടെ പുതിയ ചിത്രത്തില്‍ ഇവര്‍ രണ്ടുപേരുമാണ് അഭിനേതാക്കള്‍ എന്ന് ഉത്തരം കിട്ടും. ഇത് പ്രഭാസ് ആരാധകരെ നിരാശപ്പെടുത്തുമെന്നത് ഉറപ്പാണ്. പ്രഭാസ് ഇപ്പോള്‍ സഹോ എന്ന ചിത്ത്രിന്റെ തിരക്കിലാണ്. 

പതിവില്‍ നിന്നും വ്യത്യസ്തമായ ഒരു പ്രമേയമായിരിക്കും എന്റെ പുതിയ പ്രോജക്ടിന് എന്ന് എസ് എസ് രാജമൗലി പ്രതികരിച്ചു. വ്യത്യസ്ത ഇഷ്ടപ്പെടുന്ന തന്റെ അടുത്ത ചിത്രം സാമൂഹ്യനാടകം ആയിരിക്കുമെന്ന് രാജമൗലി ഉറപ്പിച്ചുപറയുന്നു. എന്നാല്‍ ചിത്രത്തിലെ താരങ്ങളെ സംബന്ധിച്ച് രാജമൗലി മൗനം അവലംബിക്കുന്നു. ഡി വി വി ദനയ്യ ആണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് എന്ന് മാത്രം വെളിപ്പെടുത്തി. 

തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ മഹേഷ് ബാബുവുമായി ചേര്‍ന്നുളള ചിത്രം 2019 ല്‍ വെളളിത്തിരയില്‍ എത്തുമെന്ന് രാജമൗലി അറിയിച്ചു.ഇതിന് മുന്‍പും ജൂനിയര്‍ എന്‍ ടി ആറും, രാം ചരണും രാജമൗലിയുടെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സ്റ്റുഡന്റ് നമ്പര്‍  വണിലാണ് ജൂനിയര്‍ എന്‍  ടി ആര്‍ അഭിനയിച്ചത്. തെലുങ്കിലെ രൗജമൗലിയുടെ മറ്റൊരു ബ്രഹ്മാണ്ഡ ചിത്രമായിരുന്ന മഹധീരയിലെ പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നത് രാംചരണ്‍ ആയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com