വിവാഹ അഭ്യര്‍ഥനയ്ക്കായി ആരാധികമാര്‍ക്ക് ഫോണ്‍ നമ്പര്‍ നല്‍കി ആര്യ; നിങ്ങള്‍ക്ക് ഞാന്‍ നല്ലൊരു പാര്‍ട്ണര്‍ ആകുമെന്ന് തോന്നിയാല്‍ വിളിക്കുക

നിങ്ങള്‍ക്ക് എന്നെ ഇഷ്ടപ്പെട്ടാല്‍, ഞാന്‍ ഒരു നല്ല ജീവിത പങ്കാളി ആയിരിക്കും എന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ 73301-73301 എന്ന നമ്പറില്‍ വിളിക്കുക
വിവാഹ അഭ്യര്‍ഥനയ്ക്കായി ആരാധികമാര്‍ക്ക് ഫോണ്‍ നമ്പര്‍ നല്‍കി ആര്യ; നിങ്ങള്‍ക്ക് ഞാന്‍ നല്ലൊരു പാര്‍ട്ണര്‍ ആകുമെന്ന് തോന്നിയാല്‍ വിളിക്കുക

നിങ്ങള്‍ക്ക് ഞാന്‍ നല്ലൊരു ജീവിത പങ്കാളി ആയിരിക്കും എന്ന് തോന്നിയാല്‍ എന്നെ വിളിക്കുക, നമ്പര്‍ ഒപ്പം ചേര്‍ക്കുന്നു. വിവാഹം കഴിക്കുന്നതിനായി പെണ്‍കുട്ടിയെ തേടുന്നു എന്ന് തുറന്നു പറഞ്ഞു സമൂഹമാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്ത വീഡിയോയിലാണ് തെന്നിന്ത്യന്‍ താരം ആര്യ ആരാധികമാര്‍ക്ക് പ്രതീക്ഷ നല്‍കുന്നത്. 

അടുത്തിടെ ജിമ്മില്‍ വെച്ച് വിവാഹാലോചനകളെ കുറിച്ച് താന്‍ സംസാരിക്കുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ ലീക്കായിരുന്നു. അത് ഇന്റര്‍നെറ്റില്‍ ഷെയര്‍ ചെയ്തത് സുഹൃത്തുക്കളുടെ പണിയായിരുന്നു. എന്നാല്‍ അതില്‍ പറയുന്ന കാര്യങ്ങളെല്ലാം സത്യമാണ്. ഞാന്‍ വിവാഹം കഴിക്കുന്നതിനായി ജീവിത പങ്കാളിയെ തിരഞ്ഞുകൊണ്ടിരിക്കുകയാണെന്ന് ആര്യ പറയുന്നു.

സുഹൃത്തുക്കള്‍, ബന്ധുക്കള്‍, ഒരുമിച്ച് ജോലി ചെയ്യുന്നവര്‍, മാട്രിമോണിയല്‍ സൈറ്റ് എന്നിവ വഴി ആയിരിക്കും മിക്കവരും ജീവിത പങ്കാളിയെ കണ്ടെത്താന്‍ ശ്രമിക്കുക. എന്നാല്‍ ഞാന്‍ അങ്ങിനെ അല്ല. വലിയ ഡിമാന്റ്‌സും, കണ്ടിഷന്‍സുമൊന്നും എനിക്കില്ല. നിങ്ങള്‍ക്ക് എന്നെ ഇഷ്ടപ്പെട്ടാല്‍, ഞാന്‍ നിങ്ങള്‍ക്ക് ഒരു നല്ല ജീവിത പങ്കാളി ആയിരിക്കും എന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ 73301-73301 എന്ന നമ്പറില്‍ വിളിക്കാനാണ് ആര്യ പറയുന്നത്. 

ഇത് ഒരു തരത്തിലുമുള്ള തമാശയുമല്ലെന്നും ആര്യ വ്യക്തമാക്കുന്നു. കളിയായി ചെയ്യുന്നതാണെന്ന് ആരും കരുതരുത്.  ഇത് എന്റെ ജീവിതവുമായി ബന്ധപ്പെട്ട കാര്യമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com