ബിലാലില്‍ മമ്മൂട്ടിക്കൊപ്പം ദുല്‍ഖര്‍ സല്‍മാന്‍? ഇനി ചോദ്യം വേണ്ടെന്ന് അമല്‍ നീരദ്‌

ബിലാലിന്റെ വരവിനായി കാത്തിരിക്കാന്‍ വയ്യെന്നായിരുന്നു രണ്ടാം വരവിനെ കുറിച്ചുള്ള ദുല്‍ഖറിന്റെ വാക്കുകള്‍
ബിലാലില്‍ മമ്മൂട്ടിക്കൊപ്പം ദുല്‍ഖര്‍ സല്‍മാന്‍? ഇനി ചോദ്യം വേണ്ടെന്ന് അമല്‍ നീരദ്‌

അമല്‍ നീരദും മമ്മൂട്ടീയും വീണ്ടും ഒന്നിക്കുന്നു എന്ന വാര്‍ത്ത ദുല്‍ഖര്‍ പുറത്തുവിട്ടതിന് പിന്നാലെ ബിഗ് ബിയുടെ രണ്ടാം പതിപ്പില്‍ ദുല്‍ഖറും ഉണ്ടാകുമെന്ന അഭ്യൂഹങ്ങളായിരുന്നു പ്രചരിച്ചിരുന്നത്. മമ്മൂട്ടിയും ദുല്‍ഖറും ആദ്യമായി അമല്‍ നീരദിന്റെ ചിത്രത്തിലൂടെ ഒന്നിച്ച് ബിഗ് സ്‌ക്രീനില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ആരാധകരെ നിരാശരാക്കി സംവിധായകന്റെ പ്രതികരണം. 

ദുല്‍ഖറുമായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് എന്നും ആസ്വദിച്ചിട്ടുണ്ട്. ഭാഗമാകുന്ന സിനിമയ്ക്ക് തന്റെ നൂറ് ശതമാനവും നല്‍കുന്ന നടനാണ് ദുല്‍ഖര്‍. എന്നാല്‍ ബിലാലില്‍ ദുല്‍ഖറിന് സ്ഥാനമില്ല. ദുല്‍ഖര്‍ ബിലാലിന്റെ ഭാഗമാകില്ലെന്നും അമല്‍ നീരദ് വ്യക്തമാക്കുന്നു. 

അടുത്ത വര്‍ഷം സിനിമ യാഥാര്‍ഥ്യമാകും. സിനിമയുടെ ബാക്കി കാര്യങ്ങളെല്ലാം ഇനി തീരുമാനിക്കേണ്ടതുണ്ടെന്നും അമല്‍ നീരദ് പറഞ്ഞു. 

ബിലാലിന്റെ വരവിനായി കാത്തിരിക്കാന്‍ വയ്യെന്നായിരുന്നു രണ്ടാം വരവിനെ കുറിച്ചുള്ള ദുല്‍ഖറിന്റെ വാക്കുകള്‍.  തന്റെ എക്കാലത്തേയും പ്രിയപ്പെട്ട സിനിമയാണ് ബിഗ് ബിയെന്ന് ദുല്‍ഖര്‍ പറഞ്ഞപ്പോള്‍ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയ്ക്ക് കാണുമെന്നായിരുന്നു നിവിന്‍ പോളിയുടെ  പ്രതികരണം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com