ബോളിവുഡ് സൂപ്പര്‍സ്റ്റാറുകളെ തനിക്ക് വേണ്ടെന്ന് മാജിദ് മജീദി; ദീപികയ്ക്ക് പകരം മലയാളി നടി മാളവിക

ബോളിവുഡ് സൂപ്പര്‍സ്റ്റാറുകളെ തനിക്ക് വേണ്ടെന്ന് മാജിദ് മജീദി; ദീപികയ്ക്ക് പകരം മലയാളി നടി മാളവിക

ചിത്രത്തിന് വേണ്ടി ആദ്യഘട്ട ഓഡിഷന്‍ കഴിഞ്ഞു നില്‍ക്കുന്ന സമയത്താണ് ബിയോണ്ട് ദി ക്ലൗഡില്‍ നിന്ന് ദീപികയ്ക്ക് വേഷം നഷ്ടമായത്.

ലോകപ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ മജിദ് മജീദിയുടെ പുതിയചിത്രം ബിയോണ്ട് ദി ക്ലൗഡില്‍ നിന്ന് ദീപിക പദുകോണിന്റെ മാറ്റിയതിന്റെ കാരണം അദ്ദേഹം വ്യക്തമാക്കുകയാണ്. ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്കിടെയാണ് മാജിദി തുറന്ന് സംസാരിച്ചത്. 

ചിത്രത്തിന് വേണ്ടി ആദ്യഘട്ട ഓഡിഷന്‍ കഴിഞ്ഞു നില്‍ക്കുന്ന സമയത്താണ് ബിയോണ്ട് ദി ക്ലൗഡില്‍ നിന്ന് ദീപികയ്ക്ക് വേഷം നഷ്ടമായെന്ന വിവരം എത്തിയത്. പിന്നീട് പുതുമുഖമായ ഇഷാന്‍ ഖാതറിനെയും മലയാളി നടി മാളവിക മോഹനനെയും മാജിദി തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ നവംബറില്‍ മുംബൈയിലെ ചേരി പ്രദേശത്ത് പെട്ടെന്നാര്‍ക്കും തിരിച്ചറിയാനാകാത്ത മേക്ക് ഓവറില്‍ ചേരിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയായി ദീപികയുടെ ചിത്രങ്ങള്‍ പുറത്തുവന്നതിനു തൊട്ടുപിന്നാലെയായിരുന്നു താരത്തിന് വേഷം നഷ്ടമായ വാര്‍ത്തയും വന്നത്.

മാളവിക മോഹനന്‍
മാളവിക മോഹനന്‍

'എനിക്ക് ബോളിവുഡിലെ സൂപ്പര്‍സ്റ്റാറുകളുമൊത്ത് ജോലി ചെയ്യേണ്ട. മുംബൈയിലെ വ്യത്യസ്തമായ സ്ഥലങ്ങളില്‍ സിനിമ ചിത്രീകരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. സ്ഥലങ്ങളെപ്പോലെ പ്രധാനമാണ് എന്റെ ചിത്രത്തിലെ കഥാപാത്രങ്ങളും. ദീപികയുമൊത്ത് അത് സാധ്യമല്ലെന്ന ഒറ്റ ഓഡിഷനില്‍ നിന്നു തന്നെ മനസിലായി, കാരണം ദീപികയെ കാണാനായി വലിയൊരു ജനസാഗരം തന്നെയാണ് അവിടെ തടിച്ച് കൂടിയത്. അതുകൊണ്ടുതന്നെയാണ് തന്റെ ചിത്രത്തിലേക്ക് ഒരു സൂപ്പര്‍സ്റ്റാറിനെ വേണ്ടെന്ന് തീരുമാനിച്ചത്'- മാജിദി പറഞ്ഞു.

ദീപിക പദുക്കോണ്‍
ദീപിക പദുക്കോണ്‍

സമൂഹത്തില്‍ നിന്നാണ് താന്‍ കഥ തിരഞ്ഞെടുക്കുന്നത്. ജനക്കൂട്ടത്തില്‍ നിന്ന് നായകന്‍മാരെയും തിരഞ്ഞെടുക്കുന്നു. എന്നാല്‍ സൂപ്പര്‍സ്റ്റാറുകളെ വേണ്ട എന്നു പറയുന്നതിനര്‍ത്ഥം പ്രഫഷണല്‍സിന്റെ ഒപ്പം ജോലി ചെയ്യാന്‍ ഇഷ്ടമല്ല എന്നല്ല എന്നും ഗോവ ചലച്ചിത്രമേളയ്ക്കിടെ നടന്ന പ്രസ് കോണ്‍ഫറന്‍സില്‍ അദ്ദേഹം പറഞ്ഞു.

ദീപികയ്ക്ക് തുടക്കം മുതലേ ഈ ചിത്രത്തിലഭിനയിക്കാന്‍ താല്‍പര്യമുള്ളതായി തന്നോട് നിര്‍മ്മാതാക്കള്‍ പറഞ്ഞിരുന്നു ദീപിക ചിത്രത്തിന്റെ ഭാഗമാകുന്നതില്‍ സന്തോഷവും ഉണ്ടായിരുന്നു. അവര്‍ മികച്ച നടിയാണെന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. പക്ഷേ ഈ റോള്‍ കൈകാര്യം ചെയ്യാന്‍ മറ്റൊരാളാണ് നല്ലത്. മാജിദി കൂട്ടിച്ചേര്‍ത്തു.

മുഹമ്മദ് ദ പ്രൊഫറ്റ് എന്ന പേരിലുള്ള മുഹമ്മദ് നബി ജീവചരിത്രസിനിമയ്ക്ക് ശേഷം മാജിദ് മജീദി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബിയോണ്ട് ദ ക്ലൗഡ്‌സ്. എആര്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com