മിയ ഖലീഫയ്ക്ക് പകരക്കാരിയാകാനില്ല; റായ് ലക്ഷ്മി 

ഒമര്‍ ലുലുവിന്റെ ചങ്ക്‌സ് സിനിമയുടെ രണ്ടാംഭാഗത്തില്‍ പോണ്‍താരം മിയ ഖലീഫയ്ക്ക് പകരം താന്‍ അഭിനയിക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് റായ് ലക്ഷ്മി 
മിയ ഖലീഫയ്ക്ക് പകരക്കാരിയാകാനില്ല; റായ് ലക്ഷ്മി 

മര്‍ ലുലുവിന്റെ ചങ്ക്‌സ് സിനിമയുടെ രണ്ടാംഭാഗത്തില്‍ പോണ്‍താരം മിയ ഖലീഫയ്ക്ക് പകരം താന്‍ അഭിനയിക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് റായ് ലക്ഷ്മി. എനിക്ക് അറിഞ്ഞൂകൂടാ, ഞാന്‍ ഒന്നും കേട്ടിട്ടില്ല. എന്റെ അറിവോ സമ്മതലോ കൂടാതെ പലരും സിനിമകള്‍ പ്രഖ്യാപിക്കുന്നുണ്ട്. ഞാന്‍ ഒരുപാട് കഥകള്‍ കേട്ടിട്ടുണ്ട്. ഇനി അതിന്റെ സംവിധായകന്‍ എന്നോട് കഥ പറയാന്‍ വന്നിരുന്നോ എന്ന് ഓര്‍മയില്ല.  പക്ഷേ ഒരു സിനിമ പോലും ഇപ്പോള്‍ ഏറ്റെടുത്തിട്ടില്ല. ലക്ഷ്മി പറഞ്ഞു.

ചങ്ക്‌സിന്റെ രണ്ടാം ഭാഗത്തില്‍ മിയാ ഖലീഫ അഭിനയിക്കും എന്ന വാര്‍ത്തകള്‍ പരന്നിരുന്നു. മുംബൈയിലുള്ള ഒരു ഏജന്‍സിയാണ് സംവിധായകന് മുന്‍പില്‍ അത്തരത്തില്‍ ഒരു നിര്‍ദ്ദേശം വച്ചത്. എന്നാല്‍ ഇതിന് തൊട്ട് പിറകെ ഈ വാര്‍ത്ത നിഷേധിച്ച് കൊണ്ട് മിയയുടെ പ്രതിനിധികളും രംഗത്ത് വന്നു. ഇന്ത്യയില്‍ നിന്നുമുള്ള ഒരു ഏജന്‍സിയും തങ്ങളെ ഇക്കാര്യവുമായി ബന്ധപ്പെട്ടിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. 

ഇതിന് പുറകേയാണ് മിയക്ക് പകരം സണ്ണി ലിയോണോ റായ് ലക്ഷ്മിയോ ചിത്രത്തില്‍ അഭിനയിക്കും എന്ന വാര്‍ത്തകള്‍ പരന്നത്. ജൂലി 2 വിന്റെ പ്രചരണത്തിത്തിന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് റായ് ലക്ഷ്മി ഒമര്‍ ലുലുവിന്റെ ചിത്രത്തില്‍ അഭിനയിക്കാനില്ല എന്ന് വ്യക്തമാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com