അനാര്‍ക്കലി ചരിത്രത്തിലില്ലല്ലോ; മുഗള്‍ ഇ അസം നിരോധിക്കുമായിരുന്നോ? പദ്മാവതി വിഷയത്തില്‍ രാഹുല്‍ രവൈല്‍

പദ്മാവതി വിവാദത്തില്‍ സിനിമയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഐഎഫ്എഫ്‌ഐ ഇന്ത്യന്‍ പനോരമ ജൂറി ചെയര്‍മാനും സംവിധായകനുമായ രാഹുല്‍ രവൈല്‍
അനാര്‍ക്കലി ചരിത്രത്തിലില്ലല്ലോ; മുഗള്‍ ഇ അസം നിരോധിക്കുമായിരുന്നോ? പദ്മാവതി വിഷയത്തില്‍ രാഹുല്‍ രവൈല്‍

പനാജി: പദ്മാവതി വിവാദത്തില്‍ സിനിമയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഐഎഫ്എഫ്‌ഐ ഇന്ത്യന്‍ പനോരമ ജൂറി ചെയര്‍മാനും സംവിധായകനുമായ രാഹുല്‍ രവൈല്‍. മുസ്‌ലിം ചരിത്രം പറയുന്ന  ചിത്രമായിരുന്ന മുഗള്‍ ഇ അസമിന്റെ റിലീസ് ആരും തടഞ്ഞില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് പദ്മാവതി വിവാദത്തെ തള്ളിക്കളഞ്ഞുകൊണ്ട് രവൈല്‍ പ്രതികരിച്ചത്. അനാര്‍ക്കലി പൂര്‍ണായും ഒരു സാങ്കല്‍പ്പിക കഥാപാത്രമായിരുന്നു. അനാര്‍ക്കലി ചരിത്രത്തിലുള്‍പ്പെട്ടിട്ടില്ല. ഇന്നാണ് മുഗള്‍ ഇ അസം റിലീസ് ചെയ്തിരുന്നതെങ്കില്‍ അതിനെ ഇവര്‍ നിരോധിക്കുമായിരുന്നോ? ചെയ്യില്ലായിരുന്നു, അദ്ദേഹം പറഞ്ഞു. 

ബന്‍സാലി പദ്മാവതി നിര്‍മ്മിച്ചത് ഒരുപാട് പ്രയത്‌നങ്ങള്‍ക്ക് ശേഷമാണ്. അദ്ദേഹം ചരിത്രത്തെ വളച്ചൊടിക്കാനല്ല ശ്രമിക്കുന്നത്. ഒരു ചലചിത്രകാരന്‍ എന്ന നിലയില്‍ ചരിത്രത്തെ വളച്ചൊടിക്കാതെ സിനിമ ചെയ്യാനുള്ള അവകാശം അദ്ദേഹത്തിനുണ്ട്, രവൈല്‍ പറഞ്ഞു. 

ഇപ്പോള്‍ ചിത്രത്തിന്റെ റിലീസ് നീട്ടിവയ്ക്കുന്നതാണ് നല്ലതെന്നും ഈ സമയം ചിത്രം റിലീസ് ചെയ്യുന്നത് വലിയ കലാപങ്ങള്‍ക്ക് കാരണമായേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത് ദീപിക പദുക്കോണ്‍ മുഖ്യ വേഷത്തിലെത്തിയ പദ്മാവതി, രജപുത്ര രാജ്ഞി ആയിരുന്ന റാണി പദ്മിനിയെ തെറ്റായി ചിത്രീകരിക്കുന്നു എന്ന് ആരോപിച്ചാണ് ബിജെപിയും ഹിന്ദു സംഘടനകളും ചിത്രത്തിനെതിരെ രംഗത്തെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com