ആത്മഹത്യയല്ലാതെ വേറെ മാര്‍ഗമില്ല; തന്റെ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നത് പെണ്‍വാണിഭ സംഘമെന്ന് നടി

കൊടും കുറ്റവാളികളായ ഇവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ എല്ലാവരുടെയും സഹായമഭ്യര്‍ത്ഥിച്ച് കൊണ്ടാണ് നടി വീഡിയോ അവസാനിപ്പിക്കുന്നത്
ആത്മഹത്യയല്ലാതെ വേറെ മാര്‍ഗമില്ല; തന്റെ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നത് പെണ്‍വാണിഭ സംഘമെന്ന് നടി

ടി അജിന മേനോന്റെ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നതായി പരാതി. ഫേസ്ബുക്ക് ലൈവിലൂടെയാണ് അജിന ഇത് വ്യക്തമാക്കിയിരിക്കുന്നത്. തന്റെ സുഹൃത്തായ യുവതിയും കൂട്ടുകാരനും ചേര്‍ന്ന് തന്റെ അശ്ലീല വീഡിയോ
പ്രചരിപ്പിക്കുകയാണ് എന്നാണ് അജിനയുടെ വെളിപ്പെടുത്തല്‍. ഇരുവരും പെണ്‍വാണിഭ സംഘത്തിലെ അംഗങ്ങളാണെന്നും അജിന ആരോപിക്കുന്നു. 

മൂവരും സൗഹൃദത്തിലായിരുന്ന സമയത്ത് ചിത്രീകരിച്ച ദൃശ്യങ്ങളാണ് തെറ്റിപിരിഞ്ഞതിന് ശേഷം വ്യക്തി വൈരാഗ്യം തീര്‍ക്കാനായി ഉപയോഗിച്ചതെന്നാണ് പറയുന്നത്. സീരിയല്‍ നടിയായ സുഹൃത്ത് തന്റെ പക്കല്‍ നിന്നും കൗശലത്തില്‍ വീഡിയോ സെന്റ് ചെയ്ത് വാങ്ങുകയായിരുന്നുവെന്ന് അജിന പറയുന്നു. 

ഈയിടെ  കോഴിക്കോട് ഒരു ഹോട്ടലില്‍ വച്ച്  മട്ടന്‍ ബിരിയാണി ലഭിക്കാത്തതിന്റെ പേരില്‍ അതിക്രമം കാണിച്ച സംഭവത്തിലെ പ്രധാന ആളുകളാണിരുവരും. ക്രിമിനലുകളായ ഇരുവരും കൊച്ചിയില്‍ ഫഌറ്റ് വാടകയ്‌ക്കെടുത്ത് പെണ്‍വാണിഭം നടത്തുകയാണെന്നും അജീന ആരോപിക്കുന്നു. 

വാട്‌സആപ്പിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും ഇവര്‍ വീഡിയോ വൈറലാക്കുകയാണെന്നും കേസ് കൊടുത്തിട്ട് മുന്‍കൂര്‍ ജാമ്യം എടുത്ത് പുറത്തു വിലസുകയാണെന്നും തന്റെ ജീവിതം നശിപ്പിക്കുകയാണെന്നും നടി ആരോപിക്കുന്നു. 

തനിക്കിപ്പോള്‍ പുറത്തിറങ്ങാന്‍ വയ്യാത്ത അവസ്ഥയാണെന്ന് അജീന പറയുന്നു. ആത്മഹത്യയല്ലാതെ തനിക്ക് മുന്നില്‍ വേറെ വഴി ഇല്ലെന്നും അങ്ങിനെ താന്‍ ആത്മഹത്യ ചെയ്താല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഇവര്‍ക്കായിരിക്കുമെന്നും അജീന പറയുന്നു. കൊടും കുറ്റവാളികളായ ഇവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ എല്ലാവരുടെയും സഹായമഭ്യര്‍ത്ഥിച്ച് കൊണ്ടാണ് നടി വീഡിയോ അവസാനിപ്പിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com