ഇതാണ് ഡ്വെയ്‌നിന്റെ പറുദീസ: ഹോളിവുഡ് സ്റ്റാര്‍ യാത്ര ചെയ്യുന്നത് 18,000 കിലോ വരുന്ന ജിമ്മുമായി

പ്രതിദിന വര്‍ക്ക്ഔട്ട് മുടക്കാതിരിക്കാന്‍ പോവുന്നിടത്തെല്ലാം തന്റെ ജിമ്മിനേയും കൊണ്ടാണ് അദ്ദേഹം യാത്ര ചെയ്യുന്നത്
ഇതാണ് ഡ്വെയ്‌നിന്റെ പറുദീസ: ഹോളിവുഡ് സ്റ്റാര്‍ യാത്ര ചെയ്യുന്നത് 18,000 കിലോ വരുന്ന ജിമ്മുമായി

ഡ്വെയ്ന്‍ ജോണ്‍സണിന്റേതു പോലെയുള്ള കരുത്തുറ്റ ശരീരം സ്വന്തമാക്കാന്‍ ആഗ്രഹിക്കാത്ത പുരുഷജനങ്ങള്‍ കുറവാണ്. മികച്ച ശരീരമുണ്ടാക്കിയാല്‍ മാത്രം പോര അത് കാത്തുസൂക്ഷിക്കാനും പഠിക്കണമെന്നാണ് ഡ്വെയ്ന്‍ പറയുന്നത്. തന്റെ സൗന്ദര്യമായ ശരീരത്തെ കാത്തുസൂക്ഷിക്കാന്‍ ഡ്വെയ്ന്‍ ചെയ്യുന്ന കാര്യങ്ങള്‍ എല്ലാവരേയും അത്ഭുതപ്പെടുത്തുന്നതാണ്. പ്രതിദിന വര്‍ക്ക്ഔട്ട് മുടക്കാതിരിക്കാന്‍ പോവുന്നിടത്തെല്ലാം തന്റെ ജിമ്മിനേയും കൊണ്ടാണ് അദ്ദേഹം യാത്ര ചെയ്യുന്നത്. കുറച്ചൊന്നുമല്ല 18,000 കിലോഗ്രാം ഭാരം വരുന്ന ഉപകരണങ്ങളാണ് അദ്ദേഹം കൂടെ കരുതുന്നത്. 

A post shared by therock (@therock) on

അയേണ്‍ പാരഡൈസ് എന്നാണ് അദ്ദേഹം തന്റെ ശക്തികേന്ദ്രത്തിന് പേരിട്ടിരിക്കുന്നത്. ഡ്വെയ്‌നിന്റെ ഷൂട്ടിംഗ് സ്ഥലങ്ങളിലേക്ക് വമ്പന്‍ ജിമ്മിനെ എത്തിക്കാന്‍ വലിയ ഒരു ക്രൂ തന്നെയുണ്ട്. ഇപ്പോല്‍ സ്‌കൈസ്‌ക്രാപ്പര്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി വാന്‍കോവറിലാണ് ഡ്വെയ്ന്‍. അവിടെ സെറ്റ് ചെയ്ത അയേണ്‍ പാരഡൈസില്‍ നിന്നുകൊണ്ടുള്ള വീഡിയോയിലാണ് തന്റെ സൗന്ദര്യ രഹസ്യം അദ്ദേഹം പങ്കുവെച്ചത്. ശരീരം കാത്തുസൂക്ഷിക്കാന്‍ സഹായിക്കുന്ന തന്റെ ജിം ക്രൂവിന് നന്ദി പറയുകയാണ് ഹോളിവുഡ് സ്റ്റാര്‍. എല്ലാ ദിവസവും അഞ്ച് മണിക്കാണ് ഡ്വെയ്‌നിന്റെ വര്‍ക്ഔട്ട് ആരംഭിക്കുന്നത്. ഹെവി വെയ്റ്റ് ഉപകരണങ്ങള്‍ കൊണ്ട് രണ്ട് മണിക്കൂറാണ് അദ്ദേഹം വര്‍ക്ഔട്ട് ചെയ്യുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com