ചരിത്രം വളച്ചൊടിച്ച സിനിമയോട് വിശാല മനസ്‌കരായ മുസ്‌ലിംകള്‍ ക്ഷമിച്ചില്ലേ; പദ്മാവതി വിവാദത്തില്‍ അസം ഖാന്‍

ആളിപ്പടരുന്ന പദ്മാവതി വിവാദത്തില്‍ കൂടുതല്‍ എണ്ണയൊഴിച്ച് സമാജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍
ചരിത്രം വളച്ചൊടിച്ച സിനിമയോട് വിശാല മനസ്‌കരായ മുസ്‌ലിംകള്‍ ക്ഷമിച്ചില്ലേ; പദ്മാവതി വിവാദത്തില്‍ അസം ഖാന്‍


റാംപൂര്‍: ആളിപ്പടരുന്ന പദ്മാവതി വിവാദത്തില്‍ കൂടുതല്‍ എണ്ണയൊഴിച്ച് സമാജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍. ക്ലാസിക്കായി വാഴ്ത്തപ്പെടുത്ത മുഗള്‍ ഇ അസം ചരിത്രത്തെ വളച്ചൊടിച്ചിട്ടുണ്ട്. അതിനോട് വിശാല ഹൃദയരായ മുസ്‌ലിംകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ലെന്ന് അസം ഖാന്‍ പറഞ്ഞു. റാംപൂരില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അസം ഖാന്‍. മുഗള്‍ ഇ അസം പോലുള്ള ചിത്രങ്ങളെ മുസ്‌ലിം വിഭാഗത്തിലുള്ളവര്‍ ഒരിക്കലും എതിര്‍ക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. 

ആ ചിത്രം തങ്ങളുടെ ചരിത്രത്തെ നശിപ്പിക്കില്ലെന്ന് അവര്‍ക്ക് നന്നായി അറിയായമായിരുന്നു. അവരാരും എതിര്‍പ്പ് പ്രകടിപ്പിച്ചില്ല. 
ആ സിനിമയിലെ കഥയോട് വിയോജിപ്പുണ്ട്. മുഗള്‍ ഇ അസം പറയുന്നത് അനാര്‍ക്കലി സലീമിന്റെ കാമുകിയാണ് എന്നാണ്. പക്ഷേ സത്യത്തില്‍ അങ്ങനെയൊരു സംഭവമേയില്ല. മുസ്‌ലിംകള്‍ അതിനെ എതിര്‍ക്കാന്‍ പോയില്ല, കാരണം അത് വെറുമൊരു കഥയായിരുന്നു. മുസ്‌ലിംകള്‍ വിശാല ഹൃദയരാണ്.അവര്‍ക്കറിയാം ഒരു സിനിമ അവരുടെ ചരിത്രത്തെ മാറ്റിയെഴുതാന്‍ ഉതകുന്നതല്ല എന്ന്. അസം ഖാന്‍ പറഞ്ഞു.

ബന്‍സാലിയുടെ പദ്മാവതിയില്‍ രജപുത്ര രാജ്ഞിയായിരുന്ന റാണി പദ്മിനിയെ മോശമായി ചിത്രീകരിക്കുന്നു എന്നാരോപിച്ച് ഒരുവിഭാഗം രജപുത്രര്‍ തുടങ്ങിയ പ്രതിഷേധം ബിജെപിയും ഹിന്ദു സംഘടനകളും രാഷ്ട്രീയമായി മുതലെടുത്തതാണ് വലിയ വിവാദങ്ങളിലേക്ക് വഴിവച്ചത്. മധ്യപ്രദേശിലും ഹരിയാനയിലും ഗുജറാത്തിലും ചിത്രം നിരോധിച്ചു. ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ തീയറ്ററുകള്‍ കത്തിക്കുമെന്നാണ് ചില ബിജെപി നേതാക്കള്‍ ഭീഷണി മുഴക്കിയത്. ചിത്രത്തിന് ഇതുവരേയും സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com