കൊല്ലരുത്... വളരാനനുവദിക്കണം; നീരജ് മാധവ് അപേക്ഷിക്കുന്നു

നീരജ് നായകനായി അഭിനയിക്കുന്ന 'പൈപ്പിന്‍ ചുവട്ടിലെ പ്രണയം' ഇന്ന് മുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുകയാണ്.
കൊല്ലരുത്... വളരാനനുവദിക്കണം; നീരജ് മാധവ് അപേക്ഷിക്കുന്നു

മലയാള സിനിമയിലെ യുവതാരങ്ങളെല്ലാം അഭിനയത്തിന് പുറമെയുള്ള തങ്ങളുടെ കഴിവുകളെ പല തരത്തില്‍ പ്രകടമാക്കുന്നുണ്ട്. യുവനടനായ നീരജ് മാധവും സ്വന്തമായി തിരക്കഥയെഴുതി ഒരു സിനിമയെടുത്തിരുന്നു. പക്ഷേ പ്രതീക്ഷിച്ച വിജയം കൈവരിക്കാനായില്ല. 

'മുഖ്യാധാരാ സിനിമകളുടെ ഭാഗമകുമ്പോള്‍ അതിന്റെ കച്ചവട സാധ്യതകളാണു ഒരു നടന്റെ വളര്‍ച്ചയെ ഒരു പരിധിവരെ സ്വാധീനിക്കുന്നത്. അതുകൊണ്ടാവാം സ്വന്തമായി ഒരു തിരക്കഥ എഴുതിയപ്പൊഴും വലിയ പരീക്ഷണങ്ങള്‍ക്ക് മുതിരാതിരുന്നത്' എന്നാണ് താന്‍ തിരക്കഥയെഴുതിയ ചിത്രത്തെപ്പറ്റി നീരജ് പറഞ്ഞത്.

രണ്ട് സീന്‍ വേഷത്തില്‍ അഭിനയിച്ച് തുടങ്ങുന്ന ഒരു നടനെ സംബന്ധിച്ചിടത്തോളം അടുത്ത പടത്തില്‍ റോളിന്റെ വ്യാപ്തി കൂട്ടുക എന്നതിലുപരി ഇഷ്ടപ്പെട്ട കഥാപാതങ്ങള്‍ തിരഞ്ഞെടുക്കുക എന്നത് ഒരു വിദൂര സ്വപ്നം മാത്രമാണെന്നും നീരജ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

എന്നാലും താരം തോറ്റ് പിന്‍മാറാനൊന്നും തയാറാല്ല. നീരജ് നായകനായി അഭിനയിക്കുന്ന 'പൈപ്പിന്‍ ചുവട്ടിലെ പ്രണയം' ഇന്ന് മുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുകയാണ്. അത്യാവശ്യം സ്വന്തം കാലില്‍ നില്‍ക്കാറാവുമ്പോള്‍ മനസിനിഷ്ടപെട്ട ഒരു സിനിമ ചെയ്യണം എന്ന ആഗ്രഹം യഥാര്‍ത്ഥ്യമവുന്നത് ഈ ചിത്രത്തിലൂടെയാണെന്നാണ് നീരജ് പറയുന്നത്. 

ഡോമിന്‍ സില്‍വ സംവിധാനം ചെയ്യുന്ന പൈപ്പിന്‍ ചുവട്ടിലെ പ്രണയം '100 ഡെയ്‌സ് ഓഫ് ലൗ' എന്ന സിനിമയ്ക്ക് ശേഷം ഐശ്വര്യ സ്‌നേഹ മൂവീസിന്റെ ബാനറില്‍ കെ വി വിജയകുമാറാണ് നിര്‍മ്മിക്കുന്നത്. റീബ മോണിക്കയാണ് ചിത്രത്തിലെ നായിക. 

ഒരു കൂട്ടം ചെറുപ്പക്കാരുടെ സംരംഭമായ കൊച്ചു ചിത്രമാണിത്. ഏറെ അവകാശവാദങ്ങളൊന്നുമില്ലെങ്കിലും ഈ സിനിമയ്ക്ക് ചിലതൊക്കെ പറയാനുണ്ട്, മുന്‍ വിധിയില്ലാതെ അത് കേള്‍ക്കാന്‍ തയ്യാറാവണം, വിമര്‍ശനം അല്‍പ്പം മയത്തോടെയാക്കണം, കൊല്ലരുത്...വളരാനനുവദിക്കണം.. നീരജ് പറഞ്ഞു.

നീരജ് മാധവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

രണ്ട്‌ സീൻ വേഷത്തിൽ അഭിനയിച്ച്‌ തുടങ്ങുന്ന ഒരു നടനെ സംബന്ധിച്ചിടത്തോളം അടുത്ത പടത്തിൽ റോളിന്റെ വ്യാപ്തി കൂട്ടുക എന്നതിലുപരി ഇഷ്ടപ്പെട്ട കഥാപാതങ്ങൾ തിരഞ്ഞെടുക്കുക എന്നത്‌ ഒരു വിദൂര സ്വപ്നം മാത്രമാണു. മുഖ്യാധാരാ സിനിമകളുടെ ഭാഗമകുമ്പോൾ അതിന്റെ കച്ചവട സാധ്യതകളാണു ഒരു നടന്റെ വളർച്ചയെ ഒരു പരിധിവരെ സ്വാധീനിക്കുന്നത്‌. അതുകൊണ്ടാവാം സ്വന്തമായി ഒരു തിരക്കഥ എഴുതിയപ്പൊഴും വലിയ പരീക്ഷണങ്ങൾക്ക്‌ മുതിരാതിരുന്നത്‌. എന്നാൽ അത്യാവശ്യം സ്വന്തം കാലിൽ നിൽക്കാറാവുംബോൾ മനസ്സിനിഷ്ടപെട്ട ഒരു സിനിമ ചെയ്യണം എന്ന ആഗ്രഹം യഥാർത്ഥ്യമവുന്നത്‌ പൈപ്പിൻ ചുവട്ടിലെ പ്രണയത്തിലൂടെയാണു. ഇതിന്റെ സംവിധായകനിലും കഥയിലും എന്റെ കഥാപത്രത്തിലും എനിക്കേറെ പ്രതീക്ഷയും വിശ്വാസവുമുണ്ട്‌. സിനിമ നാളെയിറങ്ങുകയാണു. 
ഒരു കൂട്ടം ചെറുപ്പക്കാരുടെ ഒരു പുതിയ തുടക്കമാണു, ഒരു കൊച്ച്‌ ചിത്രമാണു. അവകാശവാദങ്ങളൊന്നുമില്ല...
പക്ഷെ ഈ സിനിമയ്ക്‌ ചിലതൊക്കെ പറയാനുണ്ട്‌, 
മുൻ വിധിയില്ലാതെ അത്‌ കേൾക്കാൻ തയ്യാറാവണം,
വിമർശ്ശനം അൽപ്പം മയത്തോടെയാക്കണം,
കൊല്ലരുത്‌...വളരാനനുവദിക്കണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com