ദേഹത്ത് വീണ പാമ്പിനെ സണ്ണി വലിച്ചെറിഞ്ഞു, മൃഗസ്‌നേഹം പറഞ്ഞെത്തിയ ഉപാലയ്ക്ക് ബ്ലോക്ക് 

ശ്രദ്ധയോടെയിരുന്ന് സ്‌ക്രിപ്റ്റ് വായിക്കുന്ന സണ്ണിയുടെ ദേഹത്തേക്ക് പിന്നില്‍ നിന്നുമാണ് പാമ്പിനെ ഇട്ടത്. പാമ്പിനെ കണ്ടയുടന്‍ സ്‌ക്രിപ്റ്റ് വലിച്ചെറിഞ്ഞ് ഓടുന്ന സണ്ണിയെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുക
ദേഹത്ത് വീണ പാമ്പിനെ സണ്ണി വലിച്ചെറിഞ്ഞു, മൃഗസ്‌നേഹം പറഞ്ഞെത്തിയ ഉപാലയ്ക്ക് ബ്ലോക്ക് 

ഷൂട്ടിംഗ് ഇടവേളയില്‍ സ്‌ക്രിപ്റ്റ് വായിച്ചിരിക്കുമ്പോള്‍ ദേഹത്തേക്കിട്ട പാമ്പിനെകണ്ട് അലറിയോടുന്ന സണ്ണി ലിയോണിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ വൈറലായികൊണ്ടിരിക്കുകയാണ്. വളരെ ശ്രദ്ധയോടെയിരുന്ന് സ്‌ക്രിപ്റ്റ് വായിക്കുന്ന സണ്ണിയുടെ ദേഹത്തേക്ക് പിന്നില്‍ നിന്നുമാണ് പാമ്പിനെ ഇട്ടത്. പാമ്പിനെ കണ്ടയുടന്‍ സ്‌ക്രിപ്റ്റ് വലിച്ചെറിഞ്ഞ് ഓടുന്ന സണ്ണിയെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. സെലിബ്രിറ്റി മാനേജര്‍ സണ്ണി രജനിയും ബോളിവുഡ് മേയ്ക്കപ്പ് മാന്‍ തോമസ് മൗക്കയും ചേര്‍ന്നാണ് സണ്ണിലിയോണ് പണികൊടുത്തത്. തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ സണ്ണി ലിയോണ്‍ തന്നെയാണ് വീഡിയോ പുറത്തുവിട്ടത്.

 

My team played a prank on me on set!! @sunnyrajani @tomasmoucka mofos!!!!!!

A post shared by Sunny Leone (@sunnyleone) on

വീഡിയോയ്ക്ക് നിരവധി കമ്മന്റുകള്‍ നിറഞ്ഞപ്പോള്‍ അതില്‍ മാധ്യമപ്രവര്‍ത്തക ഉപാല ബസു നല്‍കിയ കമന്റാണ് പിന്നീട് ചര്‍ച്ചയായത്. ഇത് യഥാര്‍ത്ഥ പാമ്പാണോ എന്നും ആണെങ്കില്‍ സണ്ണി അതിനെ വലിച്ചെറിഞ്ഞപ്പോള്‍ പാമ്പിനൊന്നും പറ്റിയിട്ടുണ്ടാകില്ലെന്നാണ് വിശ്വസിക്കുന്നതെന്നും ഉപാല കുറിച്ചു മൃഗ സംരക്ഷണ സംഘടനകളെ ടാഗ് ചെയ്ത് വിഷയം ശ്രദ്ധിക്കണമെന്നും അവര്‍ കമന്റില്‍ ആവശ്യപ്പെട്ടു. ഇതോടെ തമാശയ്ക്ക് ചെയ്ത സംഭവം കാര്യമായെടുത്തുകൊണ്ടുള്ള ഉപാലയുടെ പ്രതികരണത്തിന് സണ്ണിയുടെ മറുപടിയും എത്തി. ഇത് യഥാര്‍ത്ഥ പാമ്പല്ലെന്നും തന്റെ മൃഗസ്‌നേഹം ഉപാലയ്ക്ക് അറിയില്ലെന്നും സണ്ണി പറഞ്ഞു. ഉപാലയ്ക്ക് തന്നെ ഇഷ്ടമല്ലാത്തതുകൊണ്ടാണ് ഇത്തരം അനാവശ്യ പ്രശ്‌നങ്ങള്‍ സൃഷിടിക്കുന്നതെന്നും ഈ തമാശ വീഡിയോയ്ക്ക് കൂടുതല്‍ പ്രചാരം നേടിതന്നതിന് താന്‍ ഉപാലയോട് നന്ദിപറയുകയാണ് വേണ്ടതെന്നും സണ്ണി കമ്മന്റ് ചെയ്തു. സമാനമായ നെഗറ്റീവ് കമ്മന്റുകള്‍ ഉണ്ടാകാതിരിക്കാന്‍ ഉപാലയെ ബ്ലോക്ക് ചെയ്യുകയാണെന്നും സണ്ണി കമ്മന്റ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com