ജയസൂര്യ വാക്ക് പറഞ്ഞാല്‍ വാക്കാണ്; ഇനി സിനിമയിലും ഗോകുല്‍ രാജിന്റെ പാട്ടു കേള്‍ക്കാം

സാംജി ആന്റണി സംവിധാനം ചെയ്യുന്ന ഗബ്രി എന്ന സിനിമയിലാണ് ഗോകുലിന് പാടാന്‍ അവസരം ലഭിച്ചിരിക്കുന്നത്
ജയസൂര്യ വാക്ക് പറഞ്ഞാല്‍ വാക്കാണ്; ഇനി സിനിമയിലും ഗോകുല്‍ രാജിന്റെ പാട്ടു കേള്‍ക്കാം

ഗോകുല്‍ രാജ് എന്ന കൊച്ചുമിടുക്കന്റെ പാട്ടുകേള്‍ക്കാത്തവരുണ്ടാവില്ല. ഫഌവേഴ്‌സ് ചാനലിലെ കോമഡി ഉത്സവം എന്ന പരിപാടിയിലെ ഒറ്റ പാട്ട് കൊണ്ട് മലയാളക്കരയെ കീഴ്‌പ്പെടുത്തിയിരിക്കുകയാണ് ഈ മിടുക്കന്‍. അതിനൊപ്പം എല്ലാവരും ശ്രദ്ധിച്ച മറ്റൊരു കാര്യം കൂടിയുണ്ട്. കോമഡി ഉത്സവത്തില്‍ അതിഥിയായി എത്തിയ ജയസൂര്യ ഈ കുഞ്ഞിന് നല്‍കിയ വാക്ക്. തന്റെ അടുത്ത സിനിമയില്‍ ഈ കൊച്ച് മിടുക്കനെക്കൊണ്ട് പാടിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്തായാലും ഗോകുലിന് കൊടുത്ത വാക്ക് നിറവേറ്റിയിരിക്കുകയാണ് ജയസൂര്യ. സാംജി ആന്റണി സംവിധാനം ചെയ്യുന്ന ഗബ്രി എന്ന സിനിമയിലാണ് ഗോകുലിന് പാടാന്‍ അവസരം ലഭിച്ചിരിക്കുന്നത്.

രാജേഷ് ജോര്‍ജ്ജ് കുളങ്ങര നിര്‍മിക്കുന്ന ചിത്രത്തില്‍ നായകനായി എത്തുന്നത് ജയസൂര്യയാണ്. തന്റെ ഫേയ്‌സ്ബുക് പോസ്റ്റിലൂടെയാണ് ഗോകുലിന് സിനിമയിലേക്ക് പാടാന്‍ അവസരം കിട്ടിയ കാര്യം ജയസൂര്യ ആരാധകരെ അറിയിച്ചത്. അന്ധനായ ഗോകുല്‍ രാജിന്റെ ഗാനങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വലിയ ഹിറ്റായിരുന്നു. കലാഭവന്റെ മാസ്റ്റര്‍ പീസ് ഗാനങ്ങളാണ് ഈ കുഞ്ഞു ഗായകന്‍ പാടിയത്. കാസര്‍കോഡ് സ്വദേശിയാണ് ഗോകുല്‍  നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com