തൈമൂറിന്റെ ഒന്നാം പിറന്നാളിന് മുന്‍പ് സീറോ സൈസിലേക്ക് തിരികെയെത്തി കരീന; താരം ഫിറ്റ്‌നസ് തിരിച്ചുപിടിച്ചത് ഇങ്ങനെ

മകന്റെ ഒന്നാം പിറന്നാളിന് മുന്‍പ് പഴയ ശരീരവടിവിലേക്ക് തിരികെവന്ന് ഗര്‍ഭശേഷം സ്ത്രീകള്‍ക്കുണ്ടാകുന്ന വണ്ണത്തേക്കുറിച്ച് നിലനില്‍ക്കുന്ന മിത്തുകളെ പൊളിച്ചെഴുതിയിരിക്കുകയാണ് താരം
തൈമൂറിന്റെ ഒന്നാം പിറന്നാളിന് മുന്‍പ് സീറോ സൈസിലേക്ക് തിരികെയെത്തി കരീന; താരം ഫിറ്റ്‌നസ് തിരിച്ചുപിടിച്ചത് ഇങ്ങനെ

തൈമൂറിന് ഒരു വയസ് തികയുന്നതിന് മുന്‍പ് സീറോ സൈസിലേക്ക് തിരികെയെത്തിരിക്കുകയാണ് ബോളിവുഡ് സുന്ദരി കരീന കപൂര്‍. വളരെ അധികം കഷ്ടപ്പെട്ടാണ് ഗര്‍ഭിണിയായിരുന്ന സമയത്തുണ്ടായിരുന്ന തടി താരം കുറച്ചത്. മകന്റെ ഒന്നാം പിറന്നാളിന് മുന്‍പ് പഴയ ശരീരവടിവിലേക്ക് തിരികെവന്ന് ഗര്‍ഭശേഷം സ്ത്രീകള്‍ക്കുണ്ടാകുന്ന വണ്ണത്തേക്കുറിച്ച് നിലനില്‍ക്കുന്ന മിത്തുകളെ പൊളിച്ചെഴുതിയിരിക്കുകയാണ് താരം. ഡിസംബര്‍ 20 നാണ് തൈമൂറിന് ഒരു വയസ് തികയുന്നത്.

എന്നാല്‍ വളരെ എളുപ്പത്തിലല്ല കരീന തന്റെ പഴയ ശരീരത്തിലേക്ക് തിരികെയെത്തിയത്. കഴിഞ്ഞ ഒരു വര്‍ഷമായി സ്ഥിരമായി ജിമ്മില്‍ പോയും മികച്ച ഡയറ്റിലൂടെയുമാണ് താരം അത്ഭുതാവഹമായ മാറ്റമുണ്ടാക്കിയത്.മറ്റുള്ള ബോളിവുഡ് സെലിബ്രിറ്റികളുടേത് പോലെതന്നെ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ പൈലറ്റ്‌സ് രീതിയാണ് കരീനയും പ്രയോഗിച്ചത്. 

അടുത്തിടെ കരീനയുടെ ഫിറ്റ്‌നസ് ട്രെയ്‌നറായ നമ്രത പുരോഹിത് താരവുമായുള്ള ചിത്രം ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്നു. 'പൈലറ്റ്‌സ് ഗേള്‍സ്' എന്ന് പ്രിന്റ് ചെയ്ത ബനിയനാണ് ഇരുവരും ധരിച്ചിരുന്നത്. മുന്‍പത്തെ ആകാരവടിവിലേക്കുള്ള താരത്തിന്റെ തിരിച്ചുവരവ് ആഘോഷിച്ചുകൊണ്ടുള്ളതാണ് ഫോട്ടോ. ഫിറ്റ്‌നസിലേക്ക് തിരികെ വരാന്‍ കരീന വളരെ അധികം ബുദ്ധിമുട്ടിയെന്നും യഥാര്‍ത്ഥ രീതിയില്‍ ഫിറ്റ്‌നസ് തിരിച്ചുകൊണ്ടുവരുന്നതിലാണ് കരീന ശ്രദ്ധിച്ചിരുന്നതെന്നും അവര്‍ കുറിച്ചു. വര്‍ക്ഔട്ട് ചെയ്ത് മാത്രമേ ശരീരസൗന്ദര്യം നേടാന്‍ സാധിക്കുകയൊള്ളെന്നും അതിന് മറ്റ് കുറുക്കുവഴികളില്ലെന്നും നമ്രത കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com