ദീപിക പദുക്കോണിന്റെ കരച്ചില്‍ നിര്‍ത്താന്‍ എന്താണ് കിങ് ഖാന്‍ പറഞ്ഞത്...!

ഷാരൂഖ് കത്ത് വായിച്ചു തീര്‍ന്നതും ദീപികയുടെ കണ്ണ് നിറഞ്ഞൊഴുകാന്‍ തുടങ്ങി.
ദീപിക പദുക്കോണിന്റെ കരച്ചില്‍ നിര്‍ത്താന്‍ എന്താണ് കിങ് ഖാന്‍ പറഞ്ഞത്...!

ഇറങ്ങാനിരിക്കുന്ന ഒരു അവാര്‍ഡ് ഷോയുടെ പ്രത്യേക സെഗ്മെന്റിലാണ് ദീപിക പദുക്കോണിന്റെ കണ്ണുനിറയാനിടയായത്. ദീപിക പദുക്കോണിന്റെ അമ്മ ഉജ്ജ്വല പദുക്കോണ്‍ നടിയ്ക്ക് ഒരു കത്ത് എഴുതിയിരുന്നു. അത് ഷാരൂഖ് ഖാന്‍ വായിച്ചു കേള്‍പ്പിച്ചു.

ദീപിക ഇന്നും തനിക്ക് കുഞ്ഞു മകള്‍ തന്നെയാണെന്ന് പറഞ്ഞുകൊണ്ടുള്ള ഹൃദയം തൊടുന്ന എഴുത്തായിരുന്നു അത്. ഷാരൂഖ് വായിച്ചു തീര്‍ന്നതും ദീപികയുടെ കണ്ണ് നിറഞ്ഞൊഴുകാന്‍ തുടങ്ങി.

എന്താണ് ചെയ്യേണ്ടത് എന്നറിയാതെ ഒരു നിമിഷം സ്തഭതനായെങ്കിലും പിന്നീട് ഷാരൂഖ് സംയമനം പാലിച്ചു. പതിയെ എഴുന്നേറ്റ് പോയി ദീപികയുടെ അടുത്ത് ചെന്ന് കണ്ണുനീര്‍ തുടച്ച്, നെറുകയില്‍ ഒന്ന് ചുംബിച്ചാണ് ഷാരൂഖ് ദീപികയെ ആശ്വസിപ്പിച്ചത്. ഇതോടെ കരച്ചില്‍ ചിരിയായി മാറുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com