ഹൊറര്‍ ചിത്രമല്ല ഒടിയന്‍ മാസ് പടം ; ശ്രീകുമാര്‍ മേനോന്‍ 

ഭൂരിഭാഗം ചിത്രീകരണവും പൂര്‍ത്തീകരിച്ച സിനിമയുടെ അവസാന ഷെഡ്യൂളിനായുള്ള തയ്യാറെടുപ്പുകളാണ് ഇപ്പോള്‍ നടക്കുന്നത്. ഡിസംബര്‍ 15നാണ് അവസാന ഷെഡ്യൂള്‍ ആരംഭിക്കുക.
ഹൊറര്‍ ചിത്രമല്ല ഒടിയന്‍ മാസ് പടം ; ശ്രീകുമാര്‍ മേനോന്‍ 

മോഹന്‍ലാന്‍ നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ഒടിയന്‍ ഹൊറര്‍ ചിത്രമല്ലെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. ആരാധകര്‍ നിര്‍മിക്കുന്ന പോസ്റ്ററുകള്‍ ഒടിയന് ഒരു ഹൊറര്‍ ചിത്രത്തിന്റെ ഭാവങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും ഇതൊരു മാസ് പടമാണെന്ന്  ശ്രീകുമാര്‍ മേനോന്‍ അഭിപ്രായപ്പെട്ടു. ഒടിയനെ ഒരുപക്ഷെ ഒരു സൂപ്പര്‍-ഹീറോ ചിത്രമെന്ന് വിളിക്കാമെന്നും സംവിധകാന്‍ പറഞ്ഞു. മാണിക്യന്‍ എന്ന കഥാപാത്രം ഉയര്‍ന്ന കായിക ശേഷി പുറത്തെടുക്കുന്ന വ്യക്തിയാണെന്നതാണ് ഒടിയനെ സൂപ്പര്‍-ഹീറോ ചിത്രമായി ശ്രീകുമാര്‍ വിവരിച്ചതിന് കാരണം. 

ഭൂരിഭാഗം ചിത്രീകരണവും പൂര്‍ത്തീകരിച്ച സിനിമയുടെ അവസാന ഷെഡ്യൂളിനായുള്ള തയ്യാറെടുപ്പുകളാണ് ഇപ്പോള്‍ നടക്കുന്നത്. ഡിസംബര്‍ 15നാണ് അവസാന ഷെഡ്യൂള്‍ ആരംഭിക്കുക. 55 ദിവസം നീണ്ടുനില്‍ക്കുന്നതാണ് ഈ ഷെഡ്യൂള്‍. 

നാല് വ്യത്യസ്ത ലൊക്കേഷനുകളിലാണ് ഒടിയന്റെ ക്ലൈമാക്‌സ് ചിത്രീകരിച്ചത്. 'വളരെ ദൈര്‍ഘ്യമേറിയ ത്രില്ലിംഗ് ആയിട്ടുള്ള ക്ലൈമാക്‌സാണ് ഒടിയന്റെത്. അതിഗംഭീര ആക്ഷന്‍ സീനുകള്‍ തന്നെയാണ് ക്ലൈമാക്‌സിന്റെ പ്രത്യേകത. അന്താരാഷ്ട്ര നിലവാരത്തോടൊപ്പം നില്‍ക്കുന്ന ആക്ഷനുകളാണ് പീറ്റര്‍ ഹെയിന്‍ പരീക്ഷിച്ചിരിക്കുന്നത്. അത് മികച്ച രീതിയില്‍തന്നെ ചിത്രീകരിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്', ശ്രീകൂമാര്‍ മേനോന്‍ പറഞ്ഞു. 

മോഹന്‍ലാന്‍ ചെറുപ്പക്കാരനായി എത്തുന്ന അവസാന ഷെഡ്യൂളാണ് ഇനി ചിത്രീകരിക്കാനുള്ളത്. ഈ രംഗങ്ങള്‍ക്കാവശ്യമായ പരിശീലനങ്ങള്‍ക്ക് മോഹന്‍ലാലിനെ സഹായിക്കാനായി ഇതിനായി ഫ്രാന്‍സില്‍ നിന്നുള്ള വിദഗ്ധ സംഘം തന്നെ എത്തിയിട്ടുണ്ട്. ഹോളിവുഡ് താരങ്ങളുടെ മേക്കോവര്‍ പരിശീലക സംഘമാണ് ഇതിനായി എത്തിയിരിക്കുന്നത്. 'ചിത്രത്തിനായി മോഹന്‍ലാല്‍ എടുത്തിട്ടുള്ള പ്രയത്‌നവും കഠാനാധ്വാനവും മാത്രം നോക്കിയാല്‍ മതി അദ്ദേഹം ഈ ചിത്രത്തെ എത്രയധികം സ്‌നേഹിക്കുന്നെന്ന് മനസ്സിലാകാന്‍. അദ്ദേഹത്തിന് വളരെയധികം പ്രതീക്ഷയുള്ള ചിത്രമാണ് ഒടിയന്‍', ശ്രീകുമാര്‍ പറയുന്നു.  

മഞ്ജു വാര്യരാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി എത്തുമ്പോള്‍ ഒടിയനില്‍ പ്രതിനായക കഥാപാത്രം അവതരിപ്പിക്കുന്നത് പ്രകാശ് രാജാണ്. ദേശീയ പുരസ്‌കാര ജേതാവ് ഹരികൃഷ്ണന്‍ തിരക്കഥയും സാബു സിറില്‍ കലാ സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം നിര്‍മിക്കുന്നത് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com