സമൂഹം സ്ത്രീകള്‍ക്ക് മുന്നില്‍ വയ്ക്കുന്ന വികൃത മുഖം തുറന്നുകാട്ടിയായിരുന്നു ട്രെയിനിലെ വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ സഞ്ചരിക്കവെയുണ്ടായ അനുഭവം നടി വിദ്യാബാലന്‍ വെളിപ്പെടുത്തിയത്. ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ കയറിയ ഒരാള്‍ സ്ത്രീകള്‍ക്ക് മുന്നിലിരുന്ന് സ്വയംഭോഗം ചെയ്യുകയായിരുന്നു എന്ന് വിദ്യാബാലന്‍ പറയുന്നു.
ബോളിവുഡ് ലോകത്തേക്ക് വിദ്യാ ബാലന്‍ വരുന്നതിന് മുന്‍പായിരുന്നു അത്. കോളെജില്‍ നിന്നും വീട്ടിലേക്ക് ലോക്കല്‍ ട്രെയിനില്‍ യാത്ര ചെയ്യവെയായിരുന്നു സംഭവം. വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ ഇയാള്‍ യാത്ര ചെയ്യുന്നതിനെ കമ്പാര്‍ട്ട്‌മെന്റിലുണ്ടായിരുന്ന സ്ത്രീകള്‍ ചോദ്യം ചെയ്തു. എന്നാല്‍ അയാളത് ഗൗനിച്ചില്ല. പിന്നേയും അയാളോട് കമ്പാര്‍ട്ട്‌മെന്റില്‍ നിന്നും ഇറങ്ങാന്‍ നിര്‍ദേശിച്ചപ്പോള്‍ അടുത്ത സ്‌റ്റേഷനില്‍ ഇറങ്ങാമെന്നായി ഇയാള്‍.
എന്നാല്‍ അടുത്ത സ്‌റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയിട്ടും ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ നിന്നും ഇറങ്ങാന്‍ തയ്യാറാകാതിരുന്ന ഡോറില്‍ തൂങ്ങിക്കിടന്ന് സ്ത്രീകള്‍ക്ക് മുന്നില്‍ നിന്നും സ്വയംഭോഗം ചെയ്യുകയായിരുന്നു എന്ന് വിദ്യാബാലന്‍ പറയുന്നു.
ഇതുകണ്ട് രോക്ഷം അടയ്ക്കാനാവാതെ താന്‍ കയ്യിലിരുന്ന ഫയല്‍ എടുത്ത് അയാളെ അടിച്ച് താഴെ ഇറക്കി. ആ സമയം ട്രെയിന്‍ അടുത്ത സ്റ്റേഷനില്‍ എത്തിയിരുന്നു. അല്ലെങ്കില്‍ അയാള്‍ അന്ന് ട്രെയിനില്‍ നിന്നും വീണ്
മരിക്കുമായിരുന്നു എന്നും വിദ്യാബാലന്‍ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ