പാര്‍വതി ബോളിവുഡില്‍, കൂട്ടിന് ഇര്‍ഫാന്‍ ഖാന്‍; ഖരീബ് ഖരീബ് സിംഗിളിന്റെ ട്രെയിലര്‍ കാണാം

മലയാളികളുടെ പ്രിയപ്പെട്ട നടി പാര്‍വതി നായികയാകുന്ന ബോളിവുഡ് ചിത്രം ഖരീബ് ഖരീബ് സിംഗിളിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. 
പാര്‍വതി ബോളിവുഡില്‍, കൂട്ടിന് ഇര്‍ഫാന്‍ ഖാന്‍; ഖരീബ് ഖരീബ് സിംഗിളിന്റെ ട്രെയിലര്‍ കാണാം

ലയാളികളുടെ പ്രിയപ്പെട്ട നടി പാര്‍വതി നായികയാകുന്ന ബോളിവുഡ് ചിത്രം ഖരീബ് ഖരീബ് സിംഗിളിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇര്‍ഫാന്‍ ഖാനാണ് പാര്‍വതിയുടെ സഹതാരം. തനൂജ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളിയായിട്ടാണ് പാര്‍വതി എത്തുന്നതെന്ന് ട്രെയിലര്‍ സൂചിപ്പിക്കുന്നു. പതിനൊന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തനൂജ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. 

ഒറ്റക്ക് യാത്ര തുടങ്ങുന്ന രണ്ടു പേര്‍ വിവിധ പ്രശ്‌നങ്ങളില്‍ ചെന്നുപെടുന്നതാണ് ഈ റൊമാന്റിക് കോമഡി ചിത്രത്തിന്റെ പ്രമേയം. നവംബര്‍ പത്തിനാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ട്രെയിലര്‍ കാണാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com