ദുല്‍ഖര്‍, ആളുകള്‍ നിങ്ങള്‍ക്കു പിന്നാലെ വരിക തന്നെ ചെയ്യും: സോളോയ്ക്കു പിന്തുണയുമായി കസ്തൂരി

വീട്ടിലെത്തിയാല്‍ സോളോ കാണുകയായിരിക്കും ഞാന്‍ ഇനി ആദ്യം ചെയ്യുന്നത്
ദുല്‍ഖര്‍, ആളുകള്‍ നിങ്ങള്‍ക്കു പിന്നാലെ വരിക തന്നെ ചെയ്യും: സോളോയ്ക്കു പിന്തുണയുമായി കസ്തൂരി

ക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിനു പിന്നാലെ സോളോയ്ക്കു പിന്തുണയുമായി തെന്നിന്ത്യന്‍ നടി കസ്തൂരി. വ്യത്യസ്ത വഴികളിലാണ് ദുല്‍ഖറിന്റെ സഞ്ചാരമെന്നും അതിനു പിന്തുണയുമായി താന്‍ സോളോ കാണുമന്നും കസ്തൂരി ട്വിറ്ററില്‍ കുറിച്ചു.

കസ്തൂരിയുടെ കുറിപ്പ് ഇങ്ങനെ: 

ദുല്‍ഖര്‍, അടുത്തിടെ ഞാന്‍ പറവ കണ്ടിരുന്നു. വ്യത്യസ്തകള്‍ തെരഞ്ഞെടുക്കുന്ന നിങ്ങളുടെ വഴിയെ ഞാന്‍ ബഹുമാനിക്കുന്നു, മറ്റുള്ളവര്‍ അധികം സഞ്ചരിക്കാത്ത വഴികളാണവ. നിങ്ങളുടെ വികാരാധീനമായ ഫെയ്‌സ്ബുക്ക് പോസ്റ്റ് കാണുന്നതുവരെ സോളോ കാണണമെന്ന് ഞാന്‍ കരുതിയിരുന്നില്ല. എന്നാല്‍ വീട്ടിലെത്തിയാല്‍ സോളോ കാണുകയായിരിക്കും ഞാന്‍ ഇനി ആദ്യം ചെയ്യുന്നത്. 

നമ്മുടെ സര്‍ഗാത്മകമായ കാഴ്ചപ്പാടുകള്‍ മറ്റൊരാള്‍ക്ക് വിവരിച്ച് മനസ്സിലാക്കി കൊടുക്കുന്നത് വലിയ സങ്കടകരമായ കാര്യമാണ്. പലപ്പോഴും നമ്മുടെ വ്യത്യസ്തമായ കഥ വിപണിയില്‍ വില്‍ക്കുന്നത് ദുഷ്‌കരമാണ്. പക്ഷെ ഇതൊന്നും നിങ്ങളുടെ കൂട്ടായ അധ്വാനത്തെ ഇല്ലാതാക്കുകയില്ല. നിങ്ങള്‍ ചെയ്യുന്ന ജോലിയെ സ്‌നേഹിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പൊതുജനത്തിന്റെ സ്വീകാര്യതയല്ല, ഈ കാരണങ്ങളാണ് നിങ്ങളുടെ ചിത്രത്തെ വിലമതിക്കുന്നതാക്കി മാറ്റുന്നത്. മുന്നോട്ട് പോകൂ, ആളുകള്‍ നിങ്ങള്‍ക്ക് പിറകെ വരും.  

കസ്തൂരി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com