മെര്‍ലിന്‍ മണ്‍റോ മുതല്‍ ചാര്‍ലിസ് തെറോണ്‍ വരെ; ഹോളിവുഡിന്റെ ലൈംഗികാതിക്രമ ചരിത്രം

മെര്‍ലിന്‍ മണ്‍റോ മുതല്‍ ചാര്‍ലിസ് തെറോണ്‍ വരെ; ഹോളിവുഡിന്റെ ലൈംഗികാതിക്രമ ചരിത്രം

ഹോളിവുഡിലെ പല കഥകളും കേട്ടിട്ടുണ്ട്. ഹോളിവുഡിലെ അറിയപ്പെടുന്നഈ താരങ്ങളെല്ലാം ഇത്തരം ഹീനപ്രവൃത്തികള്‍ ചെയ്യുമെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. സ്ത്രീകളോട് തൊഴിലിടങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ആവശ്യപ്പെടുന്ന രീതി ഇപ്പോള്‍ തുടങ്ങിയതല്ല. 

വിര്‍ജിനിയ റാപ്പെ(ഇടത്), റോസ്‌ക്കോ(വലത്)
വിര്‍ജിനിയ റാപ്പെ(ഇടത്), റോസ്‌ക്കോ(വലത്)

ഹോളിവുഡിലെ ആദ്യത്തെ ലൈംഗികാക്രമണം നടന്നത് 1921ലാണ്. സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഒരു പാര്‍ക്കിടെ കൊമേഡിയന്‍ റോസ്‌കോ വിര്‍ജിനിയ റാപ്പെ എന്ന നടിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. ദിവസങ്ങള്‍ക്കു ശേഷം റാപ്പെ മരണത്തിന് കീഴടങ്ങി. കൊമേഡിയന്‍ റോസ്‌ക്കോക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തെങ്കിലും മൂന്ന് തവണത്തെ വിചാരണയ്ക്ക് ശേഷം അയാള്‍ കുറ്റവിമുക്തനാവുകയായിരുന്നു.

എറോള്‍ ഫ്‌ലൈന്‍
എറോള്‍ ഫ്‌ലൈന്‍

1942ലാണ് എറോള്‍ ഫ്‌ലൈന്‍ എന്ന ഹോളിവുഡ് നടന്റെ പേരില്‍ രണ്ട് പ്രായപൂര്‍ത്തിയാകാത്തെ സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസ് ചുമത്തിയത്. പക്ഷേ ഇതിന് മുന്‍പേ തന്നെ ഇയാള്‍ ബെവേര്‍ലി ആഡ്‌ലാന്‍ഡ് എന്ന പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതായി രേഖകളുണ്ട്. ആഡ്‌ലാന്‍ഡിന് 15 വയസുള്ളപ്പോഴാണ് ഫ്‌ലൈന്റെ പീഡനം തുടങ്ങുന്നത്. 'ഞാന്‍ ഭയന്നു പോയി, അയാള്‍ എന്നേക്കാള്‍ ശക്തനായിരുന്നു. ഒരിക്കല്‍ താന്‍ നേരിട്ട പീഡനത്തെക്കുറിച്ച് ആഡ്‌ലാന്‍ഡ് എഴുതിയ കുറിപ്പ്- ഞാന്‍ കരഞ്ഞു. ബലപ്രയോഗത്തിലൂടെ അയാളെന്റെ വസ്ത്രങ്ങള്‍ വലിച്ചൂരി. എന്നെ അടുത്തമുറിയിലേക്ക് എടുത്തുകൊണ്ടുപോയി. ഞാനപ്പോഴും കരയുകയായിരുന്നു. ആ സമയത്ത് എന്തെല്ലാമോ എന്റെ ചിന്തയിലൂടെ കടന്നുപോയി. ഞാനെന്റെ അമ്മയോട് എന്ത് പറയും'.

ജോന്‍ കൊളിന്‍സ് 
ജോന്‍ കൊളിന്‍സ് 

സ്റ്റുഡിയോ ഹെഡിന്റെ കൂടെ അന്തിയുറങ്ങാത്തതിനാല്‍ ക്ലിയോപാട്ര എന്ന ചിത്രത്തിലെ വേഷം തന്നെ നഷ്ടപ്പെട്ട ഒരു നായികയുണ്ടായിരുന്നു. ബ്രിട്ടീഷ് നായിക ജോന്‍ കോളിന്‍സിനാണ് വഴങ്ങിക്കൊടുക്കാത്തതിനാല്‍ തന്റെ നായികാസ്ഥാനം വരെ നഷ്ടപ്പെടുത്തേണ്ടി വന്നത്. 'ക്ലിയോപാട്രയിലെ നായികയാകാനുള്ള മത്സരത്തില്‍ ഞാന്‍ മുന്നിട്ടുനില്‍ക്കുകയായിരുന്നു. അതിനിടെ അയാളെന്നെ ഓഫിസിലേക്ക് വിളിപ്പിച്ചു. എന്നിട്ട് നിനക്ക് ശരിക്കും ഈ ചിത്രത്തില്‍ അഭിനയിക്കണോ എന്ന് ചോദിച്ചു. ഞാന്‍ തീര്‍ച്ചയായും എന്ന് മറുപടി പറഞ്ഞു. എന്നാല്‍ നീ എനിക്ക് വേണ്ടതെല്ലാം ചെയ്തുതരണം, പതിനാറു വയസുള്ള നിന്നോട് അതെന്താണെന്ന് പറഞ്ഞ് തരേണ്ടല്ലോ... ഇത്തരത്തിലുള്ള അയാളുടെ പെരുമാറ്റം എന്നെ ശരിക്കും അതിശയിപ്പിച്ചു. കരഞ്ഞുകൊണ്ടാണ് ഞാനയാളുടെ ഓഫിസില്‍ നിന്നും ഇറങ്ങിപ്പോന്നത്'- ജോന്‍ കോളിന്‍സിന്റെ വാക്കുകളാണിത്. എലിസബത്ത് ടെയ്‌ലറായിരുന്നു പിന്നീട് ഈ ചിത്രത്തില്‍ അഭിനയിച്ചത്.

ഷേര്‍ലി ടെംബിള്‍
ഷേര്‍ലി ടെംബിള്‍

അമേരിക്കയുടെ പ്രിയപ്പെട്ട ബാലതാരമായിരുന്നു ഷേര്‍ലി ടെംബിള്‍. 12 വയസുകാരിയായ ഷേര്‍ലിക്കു പോലും മുതിര്‍ന്നവരുടെ കാമക്കണ്ണുകള്‍ പതിയാതെ രക്ഷപ്പെടാനായില്ല. എംജിഎം പ്രൊഡ്യൂസര്‍ അവളെ വരവേറ്റത് സിബ് അഴിച്ചുവെച്ച് വസ്ത്രത്തോടെയായിരുന്നു. നിഷ്‌കളങ്കയായ ആ പന്ത്രണ്ടുകാരി അയാളുടെ ലൈംഗികാവയവം കണ്ട് പേടിക്കുന്ന ഒരു ചിരിയോടുകൂടിയായിരുന്നു പ്രതികരിച്ചത്. അയാള്‍ അവളെ പിടിച്ച് മുറിയ്ക്ക് പുറത്താക്കുകയും ചെയ്തു. ഭാഗ്യവശാല്‍ അപ്പോഴേക്കും അവള്‍ എംജിഎമ്മുമായി തന്റെ കരാര്‍ ഒപ്പുവെച്ചിരുന്നു. 1940ല്‍ നടന്ന ഈ സംഭവത്തെക്കുറിച്ച് ഷേര്‍ലി ടെംബിള്‍ തന്റെ ഓര്‍മ്മക്കുറിപ്പില്‍ പറയുന്നുണ്ട്.

മര്‍ലിന്‍ മണ്‍റോ
മര്‍ലിന്‍ മണ്‍റോ

തന്റെ 36മത്തെ വയസില്‍ ജീവിതമവസാനിപ്പിച്ച മര്‍ലിന്‍ മണ്‍റോയെ അത്രപെട്ടെന്ന് ആര്‍ക്കും മറക്കാനാവില്ല. ചുരുങ്ങിയ കാലംകൊണ്ട് അഭിനയമികവുകൊണ്ടും അസാധ്യമായ സൗന്ദര്യകൊണ്ടും ഉയരങ്ങളിലെത്തിയ ഈ താരവും ഹോളിവുഡിലെ ചോരകുടിയന്‍മാരുടെ കാമാസക്തികള്‍ക്ക് ഇരയാകേണ്ടി വന്നിട്ടുണ്ട്. ഹോളിവുഡിലെ കാമാര്‍ത്തിയുള്ള സ്റ്റുഡിയോ ചീഫുമാരെപ്പറ്റിയും ചലച്ചിത്ര നിര്‍മ്മാതാക്കളെപ്പറ്റിയും മെര്‍ലിന്‍ തന്റെ ഓര്‍മ്മക്കുറിപ്പില്‍ തുറന്നെഴുതിയിട്ടുണ്ട്.

ലൂയിസ് ബി മേയര്‍(വലത്), ജൂഡി ഗാര്‍ലന്റ്(ഇടത്)
ലൂയിസ് ബി മേയര്‍(വലത്), ജൂഡി ഗാര്‍ലന്റ്(ഇടത്)

നടിയും ഗായികയുമായ ജൂഡി ഗാര്‍ലാന്‍ഡ് തന്റെ 16- 20 കാലഘട്ടത്തിലാണ് എംജിഎം സ്റ്റുഡിയോയുമായി പ്രവര്‍ത്തിച്ചിരുന്നത്. ആ കാലഘട്ടത്തില്‍ ജൂഡി നേരിട്ട സെക്ഷ്വല്‍ ആക്രമണത്തെപ്പറ്റി അവള്‍ തുറന്നെഴുതിയിട്ടുണ്ട്. സ്റ്റുഡിയോ മേയറായ ലൂയിസ് ബി മേയര്‍ ജൂഡിയോട് അപമര്യാധയായി പെരുമാറിയസ് വളരെ കുപ്രസിദ്ധി നേടിയ സംഭവമായിരുന്നു. 

ചാര്‍ലിസ് തെറോണ്‍
ചാര്‍ലിസ് തെറോണ്‍

പ്രതികരിച്ചതുകൊണ്ട് മാത്രം ഹോളിവുഡിലെ ചീത്ത പെണ്‍കുട്ടിയെന്ന പേര് നേടിയെടുത്തയാണ് ചാര്‍ലിസ് തെറോണ്‍. 2005ലായിരുന്നു ആ സംഭവം. ഹോളിവുഡില്‍ തുടക്കക്കാരിയായിരുന്ന തറോണിന് ഒറ്റ ഓഡിഷനാല്‍ കാര്യങ്ങളെല്ലാം പിടികിട്ടി. ഓഡിഷന് വേണ്ടി തന്നെ വീട്ടിലേക്ക് വിളിച്ചപ്പോള്‍ അത് സാധാരണ സംഭവമായേ ഇവര്‍ കണ്ടുള്ളു. ഡ്രിങ്ക് ഓഫര്‍ ചെയ്തപ്പോള്‍ കാര്യങ്ങള്‍ കുറച്ചൂകൂടി കൂള്‍ ആണെന്ന് തെറ്റിദ്ധരിച്ചു. പക്ഷേ പിന്നീട് നടന്ന സംഭവങ്ങള്‍ അങ്ങനെയായിരുന്നില്ല. തെറോണ്‍ ഒരു ചീത്തപെണ്‍കുട്ടിയുമായി. 

കാസി അഫ്‌ലെക്‌സ്
കാസി അഫ്‌ലെക്‌സ്

ഹോളിവുഡിലെ ലൈംഗികാതിക്രമങ്ങളുടെ കഥകള്‍ അവസാനിക്കുന്നില്ല. 2017ലെ ഒസ്‌കാര്‍ വിന്നറായ കാസി അഫ്‌ലെക്‌സ് മികച്ച നടനാണെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ ഇയാള്‍ക്ക് ഏറ്റവും നശിച്ച പ്രകടനമാണ് നടത്താനായിട്ടുള്ളത്. 2010ലാണ് ഇയാള്‍ക്കെതിരെ ആദ്യമായി ലൈംഗികാതിക്രമത്തിന് കേസെടുത്തത്. ഉറങ്ങുമ്പോള്‍ ഒരു സ്ത്രീയുടെ മുറിയില്‍ അതിക്രമിച്ച് കയറി പീഡനം നടത്തിയതിനായിരുന്നു ആദ്യത്തെ കേസ് രജിസ്റ്റര്‍ ചെയ്തത്. മറ്റൊരു പെണ്‍കുട്ടിയോട് തന്റെ കൂടെ ഹോട്ടല്‍ മുറിയില്‍ കഴിയാന്‍ ആവശ്യപ്പെട്ടു. അവള്‍ വിസമ്മതിച്ചപ്പോള്‍ അക്രമപരമായി ബലപ്രയോഗം നടത്തിയെന്നുമാണ് അടുത്ത കേസ്. ഈ കേസുകളെല്ലാം 2010ല്‍ തന്നെ പണം കൊടുത്ത് ഒതുക്കി തീര്‍ക്കുകയായിരുന്നു. മാഞ്ചസ്റ്റര്‍ ബൈ ദ സീ എന്ന ചിത്രത്തിനാണ് ഇദ്ദേഹത്തിന് ഓസ്‌കാര്‍ കിട്ടിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com