ജബ് വി മെറ്റ്:  ഈ പ്രണയചിത്രത്തിന്റെ അണിയറയില്‍ കണ്ടത് പ്രണയത്തകര്‍ച്ചയായിരുന്നു

ഇംത്യാസ് അലി സംവിധാനം ചെയ്ത ബോളിവുഡിലെ എക്കാലത്തെയും മികച്ച റൊമാന്റിക് സിനിമകളില്‍ ഒന്നായിരുന്നു ജബ് വി മെറ്റ്.
ജബ് വി മെറ്റ്:  ഈ പ്രണയചിത്രത്തിന്റെ അണിയറയില്‍ കണ്ടത് പ്രണയത്തകര്‍ച്ചയായിരുന്നു

കരീന കപൂറിനെയും ഷാഹിദ് കപൂറിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഇംത്യാസ് അലി സംവിധാനം ചെയ്ത ബോളിവുഡിലെ എക്കാലത്തെയും മികച്ച റൊമാന്റിക് സിനിമകളില്‍ ഒന്നായിരുന്നു ജബ് വി മെറ്റ്. എന്നാല്‍ ക്യാമറയ്ക്ക് പിന്നില്‍ അത്ര നല്ല അവസ്ഥയായിരുന്നില്ല. 

ഷാഹിദും കരീനയും യഥാര്‍ത്ഥ ജീവിതത്തിലും പ്രണയബന്ധിതരായിരുന്നു. ആ പ്രണയം അത്ര രഹസ്യവുമല്ലായിരുന്നു. എന്നാല്‍ ഇത്ര മനോഹരമായ ജബ് വി മെറ്റ് എന്ന റൊമാന്റിക് ചലച്ചിത്രം എടുക്കുമ്പോഴേക്കും താരജോഡികള്‍ പിരിഞ്ഞിരുന്നു. മാത്രമല്ല ഇവര്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലുമായിരുന്നെന്ന് നടന്‍ തരുണ്‍ രാജ് അറോറ പറയുന്നു. ജബ് വി മെറ്റില്‍ അന്‍ഷുമാന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ് തരുണ്‍ രാജ് അറോറ.

ഇരുവരുടെയും പ്രണയം തകര്‍ന്ന് ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയില്‍ നില്‍ക്കുന്ന സമയമായിരുന്നു അത്. അതൊന്നും സിനിമയെ ബാധിച്ചിട്ടില്ലെങ്കിലും പക്ഷെ ഇരുവരും കുടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നു. ജബ് വി മെറ്റ് റിലീസായി പത്ത് വര്‍ഷം പിന്നിടുമ്പോഴാണ് തരുണ്‍ ഇക്കാര്യം പറയുന്നത്.

പൊതുവെ ഒരു ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍ ചെന്നാല്‍ നായികയും നായകനും ക്യാമറയ്ക്ക് പിന്നിലും നല്ല സ്‌നേഹത്തോടെ പെരുമാറുന്നത് കാണാം. ചിരിയും കളിയും തമാശയുമൊക്കെ ഉണ്ടാവും. അത് പലപ്പോഴും ഓണ്‍സ്‌ക്രീനില്‍ സഹായിക്കും. എന്നാല്‍ ജബ് വി മെറ്റ് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ ഷാഹിദും കരീനയും ഒട്ടും സുഖകരമായ അവസ്ഥയില്‍ ആയിരുന്നില്ല.

'എന്നാല്‍ കരീന കപൂറും ഷാഹിദ് കപൂറും തീര്‍ത്തും പ്രൊഫഷണല്‍ ആണെന്ന് തരുണ്‍ രാജ് അറോറ എടുത്ത് പറയുന്നു. അഭിനയത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നത് കൊണ്ടാണ് ജോലിയും വ്യക്തി ജീവിതവും കൂട്ടി കുഴയ്ക്കാതെ ഒന്നിച്ച് ആ ചിത്രത്തില്‍ സഹകരിക്കാന്‍ കഴിഞ്ഞത്' തരുണ്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com