ആലിയ ഭട്ട് ആഗ്രഹിക്കുന്ന ഫിറ്റ്‌നസ് ട്രെയിനര്‍ കത്രീനാ കൈഫാകില്ല; കത്രീന ആയാല്‍ എട്ടിന്റെ പണി ഉറപ്പ്

യഥാര്‍ഥ ഫിറ്റ്‌നസ് പരിശീലകന്റെ അഭാവത്തിലാണ് കത്രീന ആ ജോലിയും ഏറ്റെടുത്തത്
ആലിയ ഭട്ട് ആഗ്രഹിക്കുന്ന ഫിറ്റ്‌നസ് ട്രെയിനര്‍ കത്രീനാ കൈഫാകില്ല; കത്രീന ആയാല്‍ എട്ടിന്റെ പണി ഉറപ്പ്

ഫിറ്റ്‌നസ് കോച്ചാവുകയാണെങ്കില്‍ കത്രീന കൈഫിനേക്കാളും സൗമ്യവും, ദയാര്‍ദ്രവുമായ മറ്റൊരാളുണ്ടാകില്ലെന്നായിരിക്കും കൈഫിന്റെ ആരാധകര്‍ ചിന്തിച്ചിരിക്കുക. പക്ഷേ യഥാര്‍ഥത്തില്‍ കാര്യങ്ങള്‍ നേരെ തിരിച്ചാണ്. അത് കത്രീന തന്നെ ഷെയര്‍ ചെയ്ത വീഡിയോയില്‍ കാണാം. 

ആലിയാ ഭട്ടാണ് കത്രീനയുടെ ഇര. ജിമ്മില്‍ ആലിയയെ പരിശീലിപ്പിക്കുകയാണ് കത്രീന. യഥാര്‍ഥ ഫിറ്റ്‌നസ് പരിശീലകന്റെ അഭാവത്തിലാണ് കത്രീന ആ ജോലിയും ഏറ്റെടുത്തത്. ഫലം ആലിയയുടെ  മുഖത്ത് നിന്നു തന്നെ കാണാം. ഹെവി വെയിറ്റ് കയ്യിലെടുത്ത് സ്‌ക്വാട്‌സ് ചെയ്യുകയാണ് ആലിയ. 

 

A post shared by Katrina Kaif (@katrinakaif) on

100 തവണ സ്‌ക്വാട്‌സ് പിന്നിട്ടു. പക്ഷേ 300 കടക്കാതെ വിടില്ലെന്നാണ് കത്രീനയുടെ നിലപാട്. ക്രൂരയാണ് കത്രീന എന്നാണ് ആലിയയുടെ ആരാധകര്‍ കത്രീനയുടെ പോസ്റ്റിന് താഴെ തമാശയായി പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com