'ദീപിക നീ ശരിക്കും രാജ്ഞി തന്നെ' ; ദീപികയുടെ പത്മാവതിയെ പുകഴ്ത്തി ആലിയ ഭട്ട്

സഞ്ജയ് ലീല ബന്‍സാലിയുടെ പുതിയ ചിത്രമായ പത്മാവതിയിലെ ട്രെയ്‌ലര്‍ കണ്ടുകൊണ്ടാണ് ആലിയ ദീപികയെ വാനോളം പുകഴ്ത്തിയിരിക്കുന്നത്
'ദീപിക നീ ശരിക്കും രാജ്ഞി തന്നെ' ; ദീപികയുടെ പത്മാവതിയെ പുകഴ്ത്തി ആലിയ ഭട്ട്

'ദീപിക ശരിക്കും രാജ്ഞിയെപ്പോലെയാണ്' പത്മാവതിയിലെ ദീപിക പദുക്കോണിനെ കണ്ട് ശരിക്കും അത്ഭുതപ്പെട്ടിരിക്കുകയാണ് ബോളിവുഡ് സുന്ദരി ആലിയ ഭട്ട്. സഞ്ജയ് ലീല ബന്‍സാലിയുടെ പുതിയ ചിത്രമായ പത്മാവതിയിലെ ട്രെയ്‌ലര്‍ കണ്ടുകൊണ്ടാണ് ആലിയ ദീപികയെ വാനോളം പുകഴ്ത്തിയിരിക്കുന്നത്. 

ദീപികയെ കാണാന്‍ ഒരു രാജ്ഞിയെപ്പോലെ തന്നെയുണ്ടെന്നും ഈ കാര്യം ദീപികയോട് പറഞ്ഞതായും ആലിയ വ്യക്തമാക്കി. അവരെപ്പോലെ ആകാനോ അഭിനയിക്കാനോ തനിക്ക് ഒരിക്കലും സാധിക്കില്ല എന്നുവരെ ബോളിവുഡ് ക്യൂട്ട് ഗേള്‍ പറഞ്ഞുകളഞ്ഞു. തന്റെ കൂട്ടുകാരിയുടെ അഭിനന്ദനത്തിന് വളരെ രസകരമായ മറുപടിയാണ് ദീപിക നല്‍കിയിരിക്കുന്നത്. 'എന്റെ ആലൂ... എന്തോക്കെയാണ് നീ പറയുന്നത്... ഐ ലവ് യു' എന്തായാലും താരങ്ങളുടെ അഭിനന്ദനവും മറുപടിയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
 

രണ്‍വീര്‍ സിങ്ങും ഷാഹിദ് കബൂറും നായകന്മാരായി എത്തുന്ന പത്മാവതിയിലെ പ്രധാന കഥാപാത്രം ദീപികയാണ്. ചിത്രത്തിന്റെ ട്രെയ്‌ലറും ഗാനവും ഇതിനോടകം വലിയ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. ദീപിക അണിയുന്ന രാജകീയ വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം ബോളിവുഡിലെ പ്രധാന ചര്‍ച്ചയായിരിക്കുകയാണ്. ഖില്‍ജി രാജവംശത്തിലെ രണ്ടാമത്തെ ഭരണാധികാരിയായ അലാവുദ്ദീന്‍ ഖില്‍ജിക്ക് പത്മാവതിയോട് തോന്നുന്ന പ്രണയമാണ് ചിത്രത്തില്‍ പറയുന്നത്. 160 കോടി മുതല്‍ മുടക്കില്‍ നിര്‍മിച്ച ചിത്രം ഡിസംബര്‍ ഒന്നിന് തീയെറ്ററുകളിലെത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com