ആദ്യ കൂടിക്കാഴ്ചയില്‍ പ്രഭാസിനെ ഞെട്ടിച്ച് ശ്രദ്ധാ കപൂര്‍; സംഭവം സഹോയുടെ സെറ്റില്‍

പ്രഭാസിനെ ഞെട്ടിച്ചായിരുന്നു ശ്രദ്ധ ബാഹുബലി നായകന് മുന്നിലെത്തിയത്
ആദ്യ കൂടിക്കാഴ്ചയില്‍ പ്രഭാസിനെ ഞെട്ടിച്ച് ശ്രദ്ധാ കപൂര്‍; സംഭവം സഹോയുടെ സെറ്റില്‍

ബാഹുബലിക്ക് ശേഷം പ്രഭാസ് എത്തുന്നു എന്നത് കൊണ്ട് തന്നെ തെന്നിന്ത്യന്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയണ് സഹോ. ബോളിവുഡ് താരമാണ് സഹോയില്‍ പ്രഭാസിന്റെ നായികയാവുന്നത്. പ്രഭാസിനെ ഞെട്ടിച്ചായിരുന്നു ശ്രദ്ധ ബാഹുബലി നായകന് മുന്നിലെത്തിയത്. 

ഷൂട്ടിങ് സെറ്റില്‍ വെച്ചായിരുന്നു ശ്രദ്ധ പ്രഭാസിനെ ആദ്യമായി കണ്ടത്. എന്നാല്‍ പ്രഭാസിനെ കാണുന്നതിന് മുന്‍പായി അദ്ദേഹത്തിന്റെ ബാഹുബലിക്ക് മുന്‍പുള്ള എല്ലാ സിനിമയും കാണുകയും അതിനേക്കുറിച്ച് പഠിക്കുകയും ചെയ്തു. പ്രഭാസ് മുന്നിലെത്തിയപ്പോഴാകട്ടെ ഇതെല്ലാം പറഞ്ഞ് ശ്രദ്ധ പ്രഭാസിനെ ഞെട്ടിക്കുകയായിരുന്നു. 

സഹോയില്‍ ശ്രദ്ധ ഡബിള്‍ റോളില്‍ എത്തുന്നതായണ് വാര്‍ത്തകള്‍. സാഹസികതയെ ഇഷ്ടപ്പെടുന്ന ഒരു കഥാപാത്രവും, നാണംകുണുങ്ങിപ്പെണ്ണായി എത്തുന്നതാണ് മറ്റൊരു കഥാപാത്രം. 2018ലാണ് സഹോ തീയറ്ററിലെത്തുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com