ബോളിവുഡ് സുന്ദരി ഷക്കില അന്തരിച്ചു

ഹൃദയാഘതത്തെ തുടര്‍ന്ന് മുംബൈയിലെ വീട്ടിലായിരുന്നു അന്ത്യം.
ബോളിവുഡ് സുന്ദരി ഷക്കില അന്തരിച്ചു

മുംബൈ: 1950കളില്‍ ബോളിവുഡിന്റെ സ്വപ്‌നനായികയായിരുന്ന ഷക്കില (82) അന്തരിച്ചു. ഹൃദയാഘതത്തെ തുടര്‍ന്ന് മുംബൈയിലെ വീട്ടിലായിരുന്നു അന്ത്യം. 1954ല്‍ ഇറങ്ങിയ ആര്‍ പാറിലെ നര്‍ത്തകിയുടെ വേഷത്തിലൂടെയാണ് ഷക്കില ബോളിവുഡില്‍ പ്രശസ്തി നേടുന്നത്. 

സി ഐഡി എന്ന ചിത്രത്തിലെ വേഷം ഷക്കിലയുടെ അഭിനയജീവിതത്തിന്റെ മാറ്റുകൂട്ടുന്നതായിരുന്നു. പിന്നീട് രാജ്കപൂറിനൊപ്പം 1960ലിറങ്ങിയ ശ്രീമാന്‍ സത്യവതിയിലും ഷമ്മി കപൂറിനൊപ്പം 1962ലിറങ്ങിയ ചൈന ടൗണിലും ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്നു. 1963ല്‍ പുറത്തിറങ്ങിയ ഉസ്താദോം കേ ഇസ്താദ് ആണ് നായികയായി അഭിനയിച്ച അവസാന ചിത്രം. 1963ല്‍ വിവാഹിതയായ ശേഷം ഷക്കില യുകെയായിലായിരുന്നു താമസം. പിന്നീട് തിരിച്ചെത്തിയ ശേഷം ഇന്തസാര്‍ കരേംഗേയിലും രാജ്‌ദ്രോഹിയിലും അഭിനയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com