സ്‌ക്രീനില്‍ കപില്‍ ദേവ് ആയി വരുന്നത് രണ്‍വീര്‍ തന്നെ

സ്‌ക്രീനില്‍ കപില്‍ ദേവ് ആയി വരുന്നത് രണ്‍വീര്‍ തന്നെ

ക്രിക്കറ്റ് ലോക കപ്പില്‍ ഇന്ത്യയുടെ കന്നിവിജയം അഭ്രപാളികളിലെത്തുമെന്ന വാര്‍ത്ത വന്നിട്ട് കുറച്ചു നാളായി. അന്നു മുതല്‍ ചലച്ചിത്ര, ക്രിക്കറ്റ് ആരാധകരുടെ ആകാംക്ഷയാണ് കപില്‍ ആരായിരിക്കുമെന്നത്. കപില്‍ ദേവ് എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ത്രസിപ്പിക്കുന്ന ഒരു നൊസ്റ്റാള്‍ജിയയാണ്. പിച്ചില്‍ രാജാക്കന്‍മാരായി വാണരുളിയ വെസ്റ്റ് ഇന്‍ഡീസിനെ വീഴ്ത്തി ലോകകിരീടം ഇന്ത്യയിലേക്കു കൊണ്ടുവന്ന നായകന്‍. ആരായിരിക്കും സിനിമയില്‍ കപിലിനെ അവതരിപ്പിക്കുക? ഈ മില്യണ്‍ ഡോളര്‍ ചോദ്യത്തിന് ഉത്തരം പുറത്തുവന്നരിക്കുകയാണ്. രണ്‍വീര്‍ സിങ്ങാണ് ആ നായകന്‍.

സഞ്ജയ് ലീല ബന്‍സാലിയുടെ, വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന പദ്മാവതിക്കു ശേഷം രണ്‍വീര്‍ സിങ്ങിന്റെ പുതിയ ബിഗ് പ്രൊജക്ട് ആണ് കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന 1983. നിരൂപകന്‍ തരണ്‍ ആദര്‍ശ് ആണ് ഈ വാര്‍ത്ത ട്വിറ്ററിലൂടെ ബ്രേക്ക് ചെയ്തത്. സംവിധായകന്‍ കബീര്‍ ഖാന്‍ ഇതു സ്ഥിരീകരിക്കുകയും ചെയ്തു.

1983 ക്രിക്കറ്റ് കാണുമ്പോള്‍ സ്‌കൂളില്‍ പഠിക്കുകയാണ് കബീര്‍ ഖാന്‍. ഈ കളി ഇന്ത്യയെ മാറ്റിമറിക്കാന്‍ പോവുകയാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് ഇപ്പോള്‍ അതിനെക്കുറിച്ച് ഖാന്‍ പറയുന്നത്. അന്നത്തെ ആകാംക്ഷ, ഉത്സാഹം എല്ലാം പുനസൃഷ്ടിക്കുമ്പോള്‍ ഏറ്റവും ഊര്‍ജം പകരുന്ന പ്രൊജക്ടാണ് 1983ന്റേത് എന്ന് കബീര്‍ ഖാന്‍ പറയുന്നു. കപില്‍ ആയി രണ്‍വീര്‍ എത്തുന്നതില്‍ അതിയായ സന്തോഷമുണ്ട്. സ്‌ക്രിപ്റ്റ് പൂര്‍ത്തിയായതിനു ശേഷം മറ്റൊരാളെ തനിക്കു സങ്കല്‍പ്പിക്കാന്‍ പോലും കഴിഞ്ഞിട്ടില്ലെന്നാണ് ഖാന്‍ സാക്ഷ്യപ്പെടുത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com