ലാല്‍ജോസിന്റെ ഫേസ്ബക്ക് പോസ്റ്റില്‍ വ്യക്തമാകുന്നത് അമിതാവേശവും പക്വതയില്ലായ്മയും: ആഷിക് അബു

ലാല്‍ജോസിന്റെ ഫേസ്ബക്ക് പോസ്റ്റില്‍ വ്യക്തമാകുന്നത് അമിതാവേശവും പക്വതയില്ലായ്മയും: ആഷിക് അബു

'രാമലീല'യെ അനുകൂലിച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റിട്ട സംവിധായകന്‍ ലാല്‍ജോസിനെ വിമര്‍ശിച്ച് നിര്‍മ്മാതാവും സംവിധായകനുമായ ആഷിക് അബു രംഗത്ത്.

'രാമലീല'യെ അനുകൂലിച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റിട്ട സംവിധായകന്‍ ലാല്‍ജോസിനെ വിമര്‍ശിച്ച് നിര്‍മ്മാതാവും സംവിധായകനുമായ ആഷിക് അബു രംഗത്ത്. രാമലീല റിലീസ് ചെയ്ത സമയത്ത് തീയേറ്റര്‍ തകര്‍ക്കണമെന്ന് ആഹ്വാനം ചെയ്യുന്ന അതേ അമിതാവേശവും പക്വത ഇല്ലായ്മയുമാണ് ലാല്‍ ജോസിന്റെ അഭിപ്രായ പ്രകടനത്തിലും കാണാനാകുന്നതെന്ന് ആഷിക്ക് അബു വ്യക്തമാക്കി.

'ദിലീപേട്ടനുമായുള്ള ബന്ധം വച്ചാകാം ലാല്‍ ജോസ് അങ്ങനെയൊരു പോസ്റ്റിട്ടത്. എന്നാല്‍ ഇത് സിനിമയല്ല യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ടാണ് അത് വലിയ ചര്‍ച്ചയുമായാത്. ഒന്നും ആലോചിക്കാതെ അമിതാവേശത്തില്‍ എടുത്തൊരു തീരുമാനമായിപ്പോയി ഇത്. ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തൊരു കാര്യമാണ് ലാലുചേട്ടന്‍ ചെയ്തത്. ആഷിക്ക് അബു പറഞ്ഞു.

'ദിലീപിന്റെ വിജയമാണ് ഈ സിനിമയ്ക്ക് നേട്ടമായതെന്ന് ചിന്തിക്കുന്ന ഒരുകൂട്ടം വിഭാഗമുണ്ട്. അവര്‍ വസ്തുതകളെ കാണാന്‍ തയ്യാറാകുന്നില്ല. എന്താണ് ഇവിടെ നടന്നത് എന്നതിന്റെ ഗൗരവമാണ് ഈ ആഘോഷങ്ങള്‍ ഇല്ലാതാക്കുന്നത്. ഇത്തരം വികാര പ്രകടനങ്ങള്‍ കെടുത്തി കളയുന്നത് ആ കേസിന്റെ പ്രാധാന്യത്തെയാണ്. ഈ സംഭവത്തില്‍ ഇരയായ നടിക്കെതിരെ എടുക്കുന്ന നിലപാട് കൂടിയാണ് ഇത്തരം അഭിപ്രായങ്ങള്‍.

കുരുന്നുകളോട് പോലും ഇത്തരം ചിന്തകള്‍ വച്ച് പുലര്‍ത്തുന്ന ആളുകളുടെ മനോഭാവം തന്നെയാണ് ഈ ആള്‍ക്കൂട്ടങ്ങളും കാണിക്കുന്നത്. അതില്‍ വളരെ വേദന തോന്നുന്നു. ഈ കേസിന്റെ ഗൗരവം മുഴുവന്‍ നഷ്ടപ്പെടുകയും സിനിമാതിരക്കഥ പോലെ മുന്നോട്ട് പോവുകയും ചെയ്യുന്നു. 'എന്നാല്‍ ഈ വികാരങ്ങളൊന്നും കോടതിയെ സ്വാധീനിക്കില്ലെന്ന് തീര്‍ച്ച. മലയാള സിനിമ നല്ല കാലഘട്ടത്തിലൂടെ കടന്ന് പോവുകയാണ്. ദയവ് ചെയ്ത് മലയാള സിനിമയെ ഈ ക്രിമിനല്‍ കേസില്‍ നിന്നും മാറ്റിനിര്‍ത്തണമെന്നും ആഷിക്ക് അബു പറഞ്ഞു.

'ജനകീയ കോടതിയില്‍ വിജയം, സകലകണക്ക് കൂട്ടലുകളും തെറ്റിച്ച് ദിലീപ് സിനിമ വന്‍ വിജയത്തിലേക്ക്' എന്നായിരുന്നു ലാല്‍ജോസിന്റെ പോസ്റ്റ്. രാമലീലയുടെ ആദിയദിവസത്തെ വിജയത്തെ തുടര്‍ന്നായിരുന്നു ലാല്‍ ജോസിന്റെ ഫേസ്ബുക്ക്. ഇതിനുശേഷം സോഷ്യല്‍മീഡിയയില്‍ ലാല്‍ജോസിനെതിരെ ധാരാളം വിമര്‍ശനങ്ങള്‍ ഇയര്‍ന്നു വന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com