മമ്ത മോഹന്‍ദാസിന്റെ ചായ വിശേഷമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ആവി പറക്കുന്ന ചായയുടെ ചിത്രത്തിനൊപ്പമാണ് താരം ചായ കഥ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്തത്. അതിന്റെ അവസാനം താന്‍ പൊലീസ് സ്റ്റേഷനില്‍ ഇരുന്നാണ് ചായ കുടിക്കുന്നതെന്നും അതിനു പിന്നില്‍ വലിയ കഥയുണ്ടെന്നും താരം കുറിച്ചു. ഇതോടെ താരത്തിന് പൊലീസ് സ്റ്റേഷനില്‍ എന്താണ് കാര്യം എന്ന് ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആരാധകര്‍.
എന്നാല്‍ എങ്ങനെയാണ് പൊലീസ് സ്റ്റേഷനില്‍ എത്തിയതെന്ന് വ്യക്തമാക്കാന്‍ താരം തയാറായില്ല. ജീവിതത്തെക്കുറിച്ച് പറഞ്ഞാണ് മമ്തയുടെ ചായ കഥ ആരംഭിക്കുന്നത്. ജീവിതത്തിന്റെ തിരക്കില്‍ പ്രീയപ്പെട്ടവര്‍ വ്യത്യസ്ത ദിശകളിലേക്ക് യാത്ര ചെയ്യുമ്പോള്‍ കുടുംബത്തെ പരസ്പരം ബന്ധിപ്പിക്കുന്നത് ചായയാണെന്നാണ് മമ്ത പറയുന്നത്.
'ദിവസം ആരംഭിക്കുന്നതിനു മുന്‍പ് ഒരു ചായ കുടിച്ച് വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നത് ഞങ്ങളുടെ കുടുംബത്തില്‍ പതിവാണ്. അമ്മയായിരുന്നു ഈ ചായ സല്‍കാരം നടത്തിയിരുന്നത്.രാവിലെ ചായ കുടിക്കുമ്പോള്‍ ഇപ്പോള്‍ ഏറ്റവും പ്രിയപ്പെട്ടവരെ പലപ്പോഴും ഞാന്‍ മിസ് ചെയുന്നു. ഈ ചിത്രം അമ്മയ്ക്ക് സമര്‍പ്പിക്കുന്നു. ചായക്കടകളില്‍ നിന്ന് ലഭിക്കുന്ന ചായ ഇഷ്ടപ്പെടുന്ന അമ്മയ്ക്ക് സമര്‍പ്പിക്കുന്നു.' താരം കുറിച്ചു.
പിന്നീടാണ് മമ്തയുടെ കഥയില്‍ ട്വിസ്റ്റ് വന്നത്. താന്‍ ഇപ്പോള്‍ ഇരിക്കുന്നത് പൊലീസ് സ്റ്റേഷനിലാണെന്ന് താരം പറഞ്ഞു, പൊലീസ് സ്റ്റേഷനില്‍ തനിക്ക് എന്താണ് കാര്യം എന്നുള്ളത് വലിയ കഥയാണെന്നും മമ്ത കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇപ്പോള്‍ താന്‍ ചിന്തിക്കുന്നത് ചായ കുടിച്ച് ദിവസം ആരംഭിക്കുന്നതിനെക്കുറിച്ചാണെന്നും താരം വ്യക്തമാക്കി. പോസ്റ്റ് വന്നതിന് പിന്നാലെ പൊലീസ് സ്റ്റേഷനില്‍ എത്താനുള്ള കാരണം അന്വേഷിക്കുകയാണ് ആരാധകര്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ