സല്‍മാന്‍ കുറ്റക്കാരന്‍, സെയ്ഫ് കുറ്റവിമുക്തന്‍; അതെങ്ങിനെ എന്ന് സമൂഹമാധ്യമങ്ങള്‍ പറയുന്നു

കുട്ടുപ്രതികളില്‍ ഒരാളായ സെയ്ഫ് അലിഖാന്‍ കുറ്റവിമുക്തനാവുന്നത് എല്ലാമെടുത്താണ് സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ നിറയുന്നത്
സല്‍മാന്‍ കുറ്റക്കാരന്‍, സെയ്ഫ് കുറ്റവിമുക്തന്‍; അതെങ്ങിനെ എന്ന് സമൂഹമാധ്യമങ്ങള്‍ പറയുന്നു

ജോധ്പൂര്‍: കൃഷ്ണ മൃഗ വേട്ടക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലേക്ക് പോകുന്ന സല്‍മാന്‍ ഖാന്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലും ട്രെന്‍ഡിങ്. അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ ലഭിച്ച സല്‍മാന് ജയിലിലേക്ക് വഴി തുറക്കുമ്പോള്‍ കുട്ടുപ്രതികളില്‍ ഒരാളായ സെയ്ഫ് അലിഖാന്‍ കുറ്റവിമുക്തനാവുന്നത് എല്ലാമെടുത്താണ് സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ നിറയുന്നത്. 

1998 ഒക്ടോബറില്‍ ഗോധ  ഫാമില്‍ രണ്ട് കൃഷ്ണ മൃഗങ്ങളെ വേട്ടയാടി കൊന്നു എന്നതാണ് കേസ്. 19 വര്‍ഷം പഴക്കമുള്ള കേസില്‍ സല്‍മാനേയും സെയ്ഫിനേയും കൂടാതെ തബു, സൊനാലി, നീലം, ബേന്ദ്ര എന്നിവരും പ്രതികളായിരുന്നു. സല്‍മാന് അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചതിനെതിരെ സമ്മിശ്ര പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടേയും ഉയരുന്നത്. 

അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ എന്നത് കൂടിപ്പോയെന്ന് ചിലര്‍ വാദിക്കുമ്പോള്‍, അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിക്കാന്‍ ധൈര്യം കാണിച്ച ജഡ്ജിയെ അഭിനന്ദിക്കുകയാണ് മറ്റുചിലര്‍. സല്‍മാന്‍ അഞ്ച് വര്‍ഷത്തേക്ക് ജയിലിലേക്ക് പോകുമ്പോള്‍ സന്തോഷം വിവേക് ഒബ്‌റോയ്ക്കാണെന്നുമെല്ലാം പറഞ്ഞുള്ള പരിഹാസവും, സെയ്ഫിനെ കുറ്റവിമുക്തനാക്കാന്‍ കാരണം തൈമൂറാണെന്നുമുള്ള തമാശകളുമെല്ലാമാണ് സമൂഹമാധ്യമങ്ങളില്‍  ഉയരുന്നത്.  വര്‍ഷങ്ങള്‍ പലത് കഴിഞ്ഞ് വിധി പറയുന്ന ഇന്ത്യന്‍ ജുഡീഷ്യല്‍ വ്യവസ്ഥയേയും പലരും വിമര്‍ശിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com