അഞ്ച് മിനിറ്റ് നൃത്തത്തിന് ലഭിച്ചത് ലക്ഷങ്ങള്‍: ഐപിഎല്‍ ഉദ്ഘാടന ചടങ്ങില്‍ ഞെട്ടിപ്പിക്കുന്ന പ്രതിഫലവുമായി തമന്ന
By സമകാലികമലയാളം ഡെസ്‌ക് | Published: 08th April 2018 04:57 PM |
Last Updated: 08th April 2018 04:58 PM | A+A A- |

ഐപിഎല്ലിന് ഇന്നലെ മുംബൈയില്‍ തിരിതെളിഞ്ഞിരിക്കുകയാണ്. ബോളിവുഡ് താരങ്ങളെയുള്‍പ്പെടെ പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍. ഉദ്ഘാടന ചടങ്ങിനോളം തന്നെ ആവേശം നിലനിര്‍ത്തുന്നതുമായിരുന്നു ഇന്നലെ നടന്ന ആദ്യം മത്സരവും.
എന്നാല്‍ ആളുകള്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത് ഐപിഎല്‍ ഉദ്ഘാടനചടങ്ങില്‍ ബോളിവുഡ് താരങ്ങള്‍ക്ക് ലഭിച്ച പ്രതിഫലമാണ്. അഞ്ചുമിനുട്ട് നൃത്തത്തിനു ഐ.പി.എല്‍ അധികൃതര്‍ നല്‍കിയിരിക്കുന്നത് 50 ലക്ഷം രൂപയാണ്. അതേസമയം ഉദ്ഘാടന ചടങ്ങിലെ പ്രകടനത്തിനു ബോളിവുഡ് താരം വരുണ്‍ ധവാന് ലഭിച്ചത് ആറു കോടി രൂപയാണ്.
ചില സ്‌പോര്‍ട്‌സ് മാധ്യമങ്ങളാണ് താരങ്ങളുടെ പ്രതിഫല തുക വെളിപ്പെടുത്തിയിരിക്കുന്നത്. ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്ന ഭൂരിഭാഗം താരങ്ങളുടെയും പ്രതിഫല തുകയേക്കാള്‍ എത്രയോ വലുതാണ് ബോളിവുഡ് താരങ്ങളുടെ പ്രതിഫലം. തമന്നയ്ക്കും വരുണ്‍ ധവാനും പുറമേ ജാക്വലിന്‍ ഫെര്‍ണാണ്ടസ്, ഹൃത്വിക് റോഷന്‍, മിഖ സിങ്ങ് തുടങ്ങിയ പ്രമുഖരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തിരുന്നു.