ടൈറ്റാനികിനെ വെല്ലുന്ന ബോക്‌സ് ഓഫിസ് വിജയവുമായി ബ്ലാക്ക് പാന്തര്‍

റയാന്‍ കൂഗ്ലര്‍ സംവിധാനം ചെയ്ത ഈ ചിത്രം 1997ല്‍ പുറത്തിറങ്ങിയ ടൈറ്റാനിക് എന്ന വമ്പന്‍ ഹിറ്റ് ചിത്രത്തിന്റെ ബോക്‌സ് ഓഫിസ് റക്കോര്‍ഡ് ആണ് കവച്ച് വെച്ചത്. 
ടൈറ്റാനികിനെ വെല്ലുന്ന ബോക്‌സ് ഓഫിസ് വിജയവുമായി ബ്ലാക്ക് പാന്തര്‍

മാര്‍വല്‍ കോമിക്‌സ് സൂപ്പര്‍ ഹീറോ കഥാപാത്രം ബ്ലാക്ക് പാന്തര്‍ വീണ്ടും വെള്ളിത്തിരയിലെത്തിയപ്പോള്‍ ലോകമെമ്പാടുമുള്ള ചലച്ചിത്ര ആരാധകര്‍ അതിയായ ആവേശത്തോടുകൂടിയാണ് ചിത്രത്തെ ഏറ്റെടുത്തത്. റയാന്‍ കൂഗ്ലര്‍ സംവിധാനം ചെയ്ത ഈ ചിത്രം 1997ല്‍ പുറത്തിറങ്ങിയ ടൈറ്റാനിക് എന്ന വമ്പന്‍ ഹിറ്റ് ചിത്രത്തിന്റെ ബോക്‌സ് ഓഫിസ് റക്കോര്‍ഡ് ആണ് കവച്ച് വെച്ചത്. 

ഹോളിവുഡില്‍ ഇന്നുവരെ ഇറങ്ങിയ എല്ലാ ബോക്‌സ് ഓഫിസ് ഹിറ്റുകളെയും ഈ ചിത്രം മറികടന്നു. 1997ല്‍ പുറത്തിറങ്ങിയ ടൈറ്റാനികിന്റെ ഇതുവരെയുള്ള കളക്ഷന്‍ 659.5 മില്യണ്‍ ഡോളര്‍ ആണെങ്കില്‍ 2018 ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ ബ്ലാക്ക് പാന്തര്‍ നേടിയത് 1.29 ബില്ല്യണ്‍ ഡോളര്‍ ആണ്. അവതരണം കൊണ്ടും അത് പറയുന്ന രാഷ്ട്രീയം കൊണ്ടും ബ്ലാക്ക് പാന്തര്‍ ഏറെ മികച്ച ചിത്രം തന്നെ. 

മാര്‍വല്‍ കോമിക്‌സിലെ സൂപ്പര്‍ ഹീറോ കഥപാത്രങ്ങളിലെ 18ാമത്തെ ചിത്രമാണ് ബ്ലാക്ക് പാന്തര്‍. 1921ലും 1977ലും ബ്ലാക്ക് പാന്തര്‍ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. വലിയ ഇടവേളയ്ക്ക് ശേഷമുള്ള മികച്ച തിരിച്ച് വരവിനാണ് പുതിയ സിനിമ ശ്രമിക്കുന്നത്.  റയാന്‍ കൂഗ്ലറാണ് സംവിധാനം. ചാട്വിക് ബോസ്മാനാണ് ബ്ലാക്ക് പാന്തറായി വേഷമിടുന്നത്. മൈക്കിള്‍ ബി ജോര്‍ദാന്‍, ഏഞ്ചല ബേസറ്റ്, ലെറ്റീഷ്യ റൈറ്റ്, ദാനായി ഗുഗീറ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മിന്നുന്ന ആക്ഷന്‍ രംഗങ്ങളാണ് സിനിമയുടെ പ്രധാന ആകര്‍ഷണം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com