മലയാളത്തില്‍ അഭിനയിക്കാത്തതിനു കാരണമുണ്ട്, അനുപമ പരമേശ്വരന്‍ പറയുന്നു

തെലുങ്ക് സിനിമകളുടെ തിരക്ക് മലയാളത്തില്‍ ലഭിച്ച പല കഥാപാത്രങ്ങളും വേണ്ടെന്നുവയ്ക്കാന്‍ കാരണമായെന്ന് അനുപമ പരമേശ്വരന്‍
മലയാളത്തില്‍ അഭിനയിക്കാത്തതിനു കാരണമുണ്ട്, അനുപമ പരമേശ്വരന്‍ പറയുന്നു

തെലുങ്ക് സിനിമകളുടെ തിരക്ക് മലയാളത്തില്‍ ലഭിച്ച പല കഥാപാത്രങ്ങളും വേണ്ടെന്നുവയ്ക്കാന്‍ കാരണമായെന്ന് അനുപമ പരമേശ്വരന്‍. മലയാളത്തില്‍ നിന്ന് നല്ല സിനിമകളിലേക്ക് ക്ഷണംവന്നപ്പോഴെല്ലാം താന്‍ തെലുങ്ക് സിനിമകള്‍ക്കായുള്ള ഷൂട്ടിംഗ് തിരക്കുകളിലായിരുന്നെന്നും തെലുങ്കില്‍ തനിക്ക് ലഭിക്കുന്ന മികച്ച വേഷങ്ങള്‍ വേണ്ടെന്നുവയ്ക്കാന്‍ ആവുന്നില്ലെന്നുമാണ് താരത്തിന്റെ വാക്കുകള്‍. 

പ്രേമത്തിന് ശേഷം അനുപമ മലയാളത്തില്‍ അഭിനയിച്ചത് ജോമോന്റെ സുവിശേഷം മാത്രമാണ്. എന്നാല്‍ ഇതിനിടയില്‍ നാഗചൈതന്യ, ധനുഷ്, നിതില്‍, ശര്‍വാനന്ദ് എന്നിവര്‍ക്കൊപ്പം തെലുങ്കിലും തമിഴിലുമായി ധാരാളം ചിത്രങ്ങളില്‍ അനുപമ നായികയായി എത്തി. പ്രേമം റിലീസായതിന് തൊട്ടുപിന്നാലെതന്നെ അനുപമയെ തെലുങ്ക് ഏറ്റെടുക്കുകയായിരുന്നു. അനുപമയ്ക്ക് തെലുങ്കില്‍ മികച്ച വലിയ ഭാവിയുണ്ടെന്നാണ് താരത്തെ തെലുങ്ക് സിനിമയിലേക്ക് പരിചയപ്പെടുത്തിയ ത്രിവിക്രം ശ്രീനിവാസ് പറഞ്ഞത്. ശ്രീനിവാസിന്റെ വാക്കുകള്‍ സത്യമാകുന്നപോലെ പിന്നീടങ്ങോട്ട് അനുപമയ്ക്ക് തെലുങ്കില്‍ തിരക്കേറുകയായിരുന്നു. 

നല്ല വേഷങ്ങള്‍ ലഭിച്ചാല്‍ മാത്രമേ അഭിനയിക്കാന്‍ തയ്യാറാകുകയൊള്ളെന്നും സിനിമകള്‍ ചെയ്യണം എന്നോര്‍ത്ത് ഒന്നും കമ്മിറ്റ് ചെയ്യുകയുമില്ലെന്ന് താരം പറയുന്നു. കഴിഞ്ഞ വര്‍ഷം താന്‍ ഒരു സിനിമ മാത്രമാണ് ചെയ്തതെന്നും നല്ല വേഷങ്ങള്‍ ലഭിക്കാതെ സിനിമകളില്‍ കരാര്‍ ഒപ്പിടുന്നതില്‍ താത്പര്യമില്ലെന്നുമാണ് താരം പറഞ്ഞത്. 

തെലുങ്കില്‍ സ്റ്റീരിയോടൈപ്പ് ചെയ്യപ്പെടുമോ എന്ന ചോദ്യത്തോട് താന്‍ ഇതുവരെ ചെയ്ത വേഷങ്ങള്‍ എല്ലാം വ്യത്യസ്തമാണെന്നും അതുകൊണ്ട് അങ്ങനെയൊരു ഭയം ഇല്ലെന്നുമായിരുന്നു താരത്തിന്റെ പ്രതികരണം. പലപ്പോഴും എനിക്ക് ലഭിക്കുന്ന വേഷങ്ങള്‍ ഞാനുമായി യാതൊരു സാമ്യവും ഇല്ലാത്തവയാണെന്നും ഇത്തരം വേഷങ്ങളില്‍ സംവിധായകര്‍ എങ്ങനെയാണ് എന്നെ തീരുമാനിക്കുന്നതെന്നോര്‍ത്ത് അതിശയിക്കാറുണ്ടെന്നും താരം പറഞ്ഞു. അത്തരം വേഷങ്ങള്‍ ഏറ്റെടുത്ത് അത് വിശ്വസനീയമായ രീതിയില്‍ അവതരിപ്പിച്ച് ഫലിപ്പിക്കുന്നതിലാണ് ചലഞ്ച് എന്നും അനുപമ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com