ട്രോളന്‍മാരെ പാറ്റകളോടുപമിച്ച് ബോളിവുഡ് താരം ട്വിങ്കിള്‍ ഖന്ന

സ്വന്തം നിലപാടുകള്‍ തുറന്നു പറയുന്നതിനാല്‍ പലതവണ ട്രോളുകളുടെ ഇരയായിട്ടുള്ള ആളാണ് ട്വിങ്കിള്‍ ഖന്ന.
ട്രോളന്‍മാരെ പാറ്റകളോടുപമിച്ച് ബോളിവുഡ് താരം ട്വിങ്കിള്‍ ഖന്ന

സോഷ്യല്‍ മീഡിയ ട്രോളുകള്‍ പാറ്റകളെ പോലെയാണെന്ന് നടിയും എഴുത്തുകാരിയും നിര്‍മ്മാതാവുമായ ട്വിങ്കിള്‍ ഖന്ന. സ്വന്തം നിലപാടുകള്‍ തുറന്നു പറയുന്നതിനാല്‍ പലതവണ ട്രോളുകളുടെ ഇരയായിട്ടുള്ള ആളാണ് ട്വിങ്കിള്‍ ഖന്ന. സോഷ്യല്‍ പ്ലാറ്റ്‌ഫോമുകളിലെ സോഷ്യല്‍ മീഡിയ ട്രോളുകള്‍ എന്ന വിഷയത്തില്‍ സംസാരിക്കുമ്പോഴാണ് നടി ഈ അഭിപ്രായം ഉന്നയിച്ചത്.

'അവര്‍ വന്ന് അവരുടെ കാര്യം ചെയ്ത് പോകുന്നു. ട്രോളുകള്‍ ഗൗരവമായി കാണേണ്ട ആവശ്യമില്ല. ഇതിനെ ഗൗരവമായിക്കാണുന്ന ആളുകള്‍ വിഡ്ഡികളാണ്. ട്രോളുകള്‍ കൂറകളെ പോലെയാണ്. ഒരു തവണ നമ്മള്‍ മരുന്ന് തളിച്ചാല്‍ അത് പൊയ്‌ക്കോളും'- ട്വിങ്കിള്‍ പറഞ്ഞു.

അതേസമയം വിമര്‍ശനങ്ങളെ താന്‍ ഗൗരവമായി എടുക്കാറുണ്ടെന്നാണ് ട്വിങ്കിള്‍ പറയുന്നത്. 'വിമര്‍ശനങ്ങളെ ഞാന്‍ ശ്രദ്ധാപൂര്‍വം പരിശോധിക്കാറുണ്ട്. ചിലപ്പോള്‍ അത് വല്ലാതെ ഉപകാരപ്പെടും. എനിക്ക് ചുറ്റുമുള്ള ലോകത്തെക്കുറിച്ച് പറഞ്ഞു തരുന്നത് കൂടിയാണവ'- ട്വിങ്കിള്‍ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com