പൃഥ്വിരാജ് പ്രൊഡക്ഷന്റെ ആദ്യചിത്രത്തിന് ഭദ്രദീപം കൊളുത്തിയത് ഡ്രൈവര്‍ രാജനും മേക്കപ്പ് മാന്‍ പ്രമോദും

ജീനസ് മൊഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് നൈന്‍(9) എന്നാണ് പേരിട്ടിരിക്കുന്നത്.
പൃഥ്വിരാജ് പ്രൊഡക്ഷന്റെ ആദ്യചിത്രത്തിന് ഭദ്രദീപം കൊളുത്തിയത് ഡ്രൈവര്‍ രാജനും മേക്കപ്പ് മാന്‍ പ്രമോദും

പൃഥ്വിരാജിന്റെ നിര്‍മാണ സംരഭമാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്. ഈ കമ്പനി സോണി പിച്വര്‍ റിലീസിങ് ഇന്റര്‍നാഷണലുമായി കൈകോര്‍ത്ത് ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു കഴിഞ്ഞു. ജീനസ് മൊഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് നൈന്‍(9) എന്നാണ് പേരിട്ടിരിക്കുന്നത്. 

ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമ്പോള്‍ അതിന് ചില പ്രത്യേകതകള്‍ കൂടിയുണ്ട്. പൃഥ്വിരാജിന്റെ നിര്‍മാണ സംരഭമായ പൃഥ്വിരാജ് പ്രൊഡക്ഷന്‍ കൈകോര്‍ക്കുന്ന ആദ്യ ചിത്രത്തിന്റെ ഭദ്രദീപം കൊളുത്തിയത് ഡ്രൈവര്‍ രാജനും മേക്കപ്പ് മാന്‍ പ്രമോദും ചേര്‍ന്നായിരുന്നു. 

െ്രെഡവര്‍ രാജന്‍ പൃഥ്വിരാജിനൊപ്പം പത്താം ക്ലാസ് മുതല്‍ ഒരുമിച്ചുള്ളതാണ്. പ്രമോദ് അതിനും മുന്‍പ് തന്നെ രാജുവിനൊപ്പമുണ്ട്. പ്രൊഡക്ഷന്‍ കണ്‍ട്രോളറായിരുന്ന സിദ്ധു പണക്കലിന്റെ മരുമകന്‍ കൂടിയാണ് പ്രമോദ്. പൃഥ്വിരാജിന്റെ  കുട്ടിക്കാലം മുതല്‍ തന്നെ സുകുമാരരന്‍ ഫിലിം ഹൗസിന്റെ ഭാഗമായിരുന്നു സിദ്ധുവും കുടുംബവും. 

സയന്‍സ് ഫിക്ഷന്‍ സ്വഭാവമുള്ള ചിത്രത്തിനായി ഷാന്‍  റഹ്മാനാണ് സംഗീതം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഒറ്റ ഷെഡ്യൂളില്‍ തീര്‍ക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ഈ വര്‍ഷം തന്നെ ചിത്രം തിയേറ്ററുകളിലെത്തും. ഷൂട്ടിങ് ആരംഭിക്കുന്ന വിവരം പൃഥ്വിരാജ് തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com