മഹാഭാരതം സിനിമയാക്കാനില്ല; സ്വപ്ന പദ്ധതി ഉപേക്ഷിക്കാന്‍ അമീര്‍ഖാന്‍ ഒരുങ്ങുന്നതായി സൂചന

മഹാഭാരതത്തെ ആധാരമാക്കി ബിഗ് ബജറ്റ് ചിത്രം എടുക്കാനുള്ള തീരുമാനമാണ് അമീര്‍ പുനഃപരിശോധിക്കാന്‍ ഒരുങ്ങുന്നത്
മഹാഭാരതം സിനിമയാക്കാനില്ല; സ്വപ്ന പദ്ധതി ഉപേക്ഷിക്കാന്‍ അമീര്‍ഖാന്‍ ഒരുങ്ങുന്നതായി സൂചന

ഹാഭാരതം സിനിമയാക്കാനുള്ള തീരുമാനത്തില്‍ നിന്ന് ബോളിവുഡ് നടന്‍ പിന്നോട്ടു പോകുന്നതായി സൂചന. മഹാഭാരതത്തെ ആധാരമാക്കി ബിഗ് ബജറ്റ് ചിത്രം എടുക്കാനുള്ള തീരുമാനമാണ് അമീര്‍ പുനഃപരിശോധിക്കാന്‍ ഒരുങ്ങുന്നത്. ചരിത്രത്തെയും മിത്തുകളേയും സിനിമയാക്കുന്നത് വലിയ വിവാദങ്ങള്‍ക്ക് കാരണമാകുമെന്ന ചിന്തയിലാണ് തീരുമാനമെന്ന് അമീറുമായി അടുത്ത ബന്ധമുള്ള പറഞ്ഞതായി ബോളിവുഡ് ഹുങ്കാമ റിപ്പോര്‍ട്ട് ചെയ്തു. സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവതിനെ എടുത്തുപറഞ്ഞുകൊണ്ടാണ് വിശദീകരണം. 

മഹാഭാരതം സിനിമയാക്കിയാല്‍ ഉണ്ടാകുന്ന ഗുണങ്ങളേയും ദോഷങ്ങളേക്കുറിച്ചും അമീര്‍ ചിന്തിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തിനെതിരേ ഒരു വിഭാഗം രംഗത്തെത്താനും സാധ്യതയുണ്ട്. അതുകൊണ്ടാണ് മഹാഭാരതം ഉപേക്ഷിക്കാന്‍ അമീര്‍ ഖാന്‍ ഒരുങ്ങുന്നത്. മാസങ്ങള്‍ നീണ്ട പോരാട്ടങ്ങള്‍ക്കൊടുവിലാണ് ബന്‍സാലിയുടെ പത്മാവദ് തീയെറ്ററില്‍ എത്തിയത്. സുപ്രീകോടതി അനുകൂല വിധി നല്‍കിയിട്ടും നിരവധി തീയെറ്ററുകളും രണ്ട് സംസ്ഥാനങ്ങളും ചിത്രം റിലീസ് ചെയ്യാന്‍ തയാറായില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് തന്റെ സ്വപ്‌ന പദ്ധതി ഉപേക്ഷിക്കാന്‍ അമീര്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 

മഹാഭാരത് പ്രഖ്യാപിച്ചപ്പോള്‍ തന്നെ അതിനെതിരേ നിരവധി പേരാണ് രംഗത്തെത്തിയത്. മുസ്ലീം ആയ ഒരാള്‍ മഹാഭാരതത്തില്‍ അഭിനയിക്കുന്നു എന്നായിരുന്നു വിമര്‍ശനം. പ്രഖ്യാപനത്തിന് പിന്നിലേയുണ്ടായ ഇത്തരം പരാമര്‍ശനങ്ങളും പുനര്‍ചിന്തനത്തിന് കാരണമായിട്ടുണ്ടാകാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com