സിനിമയില്‍ നിന്ന് കിട്ടിയ പണം ഭര്‍ത്താവിനൊപ്പം അടിച്ചുപൊളിച്ച് തീര്‍ത്തു: കഷ്ടപ്പാടുകള്‍ തുറന്ന് പറഞ്ഞ് നടി ചാര്‍മിള

ഒരുപാട് കാലം ചലച്ചിത്രരംഗത്ത് നിറഞ്ഞു നിന്ന ഈ താരം പിന്നീട് കുടുംബ ജീവിതവുമായി ബന്ധപ്പെട്ട് സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു.
സിനിമയില്‍ നിന്ന് കിട്ടിയ പണം ഭര്‍ത്താവിനൊപ്പം അടിച്ചുപൊളിച്ച് തീര്‍ത്തു: കഷ്ടപ്പാടുകള്‍ തുറന്ന് പറഞ്ഞ് നടി ചാര്‍മിള

രുപാട് നല്ല കഥാപാത്രങ്ങള്‍ ചെയ്ത് മലയാളികളുടെ മനസില്‍ ഇടം നേടിയ കഥാപാത്രമാണ് നടി ചാര്‍മിള. ഒരുപാട് കാലം ചലച്ചിത്രരംഗത്ത് നിറഞ്ഞു നിന്ന ഈ താരം പിന്നീട് കുടുംബ ജീവിതവുമായി ബന്ധപ്പെട്ട് സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. കുറെക്കാലത്തിന് ശേഷം ചെറിയ ചെറിയ വേഷങ്ങളില്‍ മുഖം കാണിച്ചിരുന്ന ഇവര്‍ ജീവിതത്തിലെ ബുദ്ധിമുട്ടുകള്‍ തന്നെ വീണ്ടും സിനിമയിലേക്ക് തിരിച്ചു കൊണ്ടുവന്നെന്ന് പലതവണ പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ ജീവിതത്തിലെ കഷ്ടപ്പാടുകള്‍ പിന്നെയും തുറന്നുപറഞ്ഞിരിക്കുകയാണ് ചാര്‍മിള. 'മലയാളത്തിലും തമിഴിലുമൊക്കെയായി 65 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇതില്‍ അമ്പതോളം സിനിമകളില്‍ നായികയായിരുന്നു. ഒരുപാട് പണം കയ്യില്‍ കിട്ടി. എന്നാല്‍ വേണ്ട പോലെ സൂക്ഷിക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ തന്നെ പണത്തിനായി ഇപ്പോഴും ഏറെ കഷ്ടപ്പെടുന്നുണ്ട്'- ചാര്‍മിള ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

'ചെറുപ്പകാലത്ത് അഭിനയത്തിലൂടെ ഒരുപാട് പണം കയ്യില്‍ വന്നിരുന്നു. അന്ന് അടിച്ചുപൊളിച്ചു നടന്നു. സിനിമയില്‍ നിന്നു സമ്പാദിച്ചതെല്ലാം ഭര്‍ത്താവിനൊപ്പം ആഘോഷിച്ചു തീര്‍ത്തു. വിവാഹമോചനത്തിനു ശേഷം ജീവിക്കാന്‍ ഒരു മാര്‍ഗവും ഇല്ല എന്ന അവസ്ഥ ആയി' ചാര്‍മിള പറയുന്നു. ഒരുമകനുണ്ട്. അവന്റെ പഠനച്ചെലവ് നോക്കുന്നത് നടന്‍ വിശാലാണ്. തമിഴിലെ താര സംഘടനയായ നടികര്‍ സംഘം അത്യാവശ്യം പണം നല്‍കി സഹായിക്കാറുണ്ട്.

രാജേഷുമായുള്ള വിവാഹജീവിതം ഒരുതരം ആഘോഷം തന്നെയാക്കി മാറ്റുകയായിരുന്നു. എന്നാല്‍ പിരിഞ്ഞതിനു ശേഷം തനിക്കായിരുന്നു നഷ്ടങ്ങളെല്ലാം. സാലിഗ്രാമത്തിലുണ്ടായിരുന്ന എന്റെ ഫ്‌ലാറ്റ് വില്‍ക്കേണ്ടി വന്നു. ചെന്നൈയിലെ വിരുഗംപാക്കത്ത് ലീസിനെടുത്ത വീട്ടിലാണ് ഇപ്പോള്‍ താമസിക്കുന്നത്.

അമ്മ കിടപ്പിലാണ്. ഷൂട്ടിംഗിനായി വരുമ്പോള്‍ അമ്മയെ പരിചരിക്കാനും മറ്റുമായി പതിനായിരം രൂപ ശമ്പളത്തിന് ഒരു വീട്ടുജോലിക്കാരിയെ നിര്‍ത്തിയിട്ടുണ്ട്. ഷൂട്ടിങ് കഴിഞ്ഞ് വീടെത്തുമ്പോഴേയ്ക്കും കടം തന്നവര്‍ എന്നെ തേടിയെത്തുന്നു. ഇത്തരമൊരു സാഹചര്യത്തില്‍  തനിക്ക് അഭിനയിച്ചേ മതിയാവൂ. അതുകൊണ്ടാണ് മലയാളത്തിലും തമിഴിലും അഭിനയിക്കാന്‍ വീണ്ടും തയാറായതെന്നും ചാര്‍മിള പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com