ആസിഫയുടെ കൊലപാതകത്തില്‍ കടുത്ത രോഷം പ്രകടിപ്പിച്ച് ടൊവിനോ തോമസ്

ജമ്മു കശ്മീരില്‍ എട്ടു വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്ന സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി ചലച്ചിത്ര താരം ടൊവിനോ തോമസ്.
ആസിഫയുടെ കൊലപാതകത്തില്‍ കടുത്ത രോഷം പ്രകടിപ്പിച്ച് ടൊവിനോ തോമസ്

മ്മു കശ്മീരില്‍ എട്ടു വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്ന സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി ചലച്ചിത്ര താരം ടൊവിനോ തോമസ്. റേപ്പിസ്റ്റുകളും കുട്ടികളെ ആക്രമിക്കുന്നവരുമായ കൊലപാതികികളെ തൂക്കിക്കൊല്ലണമെന്നാണ് താരം പറയുന്നത്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ടൊവിനോ അഭിപ്രായം വ്യക്തമാക്കിയത്. ജസ്റ്റിസ് ഫോര്‍ ആസിഫ എന്ന ഹാഷ് ടാഗോടുകൂടായാണ് ടൊവിനോയുടെ ഫേസ്ബുക്ക് പോസ്റ്റ്.

സമൂഹമാധ്യമങ്ങളില്‍ ആസിഫയുടെ മരണത്തില്‍ പ്രതിഷേധിച്ച് നിരവധി ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. ജസ്റ്റിസ് ഫോര്‍ ആസിഫ എന്ന ഹാഷ് ടാഗിലാണ് പ്രതിഷേധം നടത്തുന്നത്. 

കശ്മീരിലെ കത്തുവയിലെ ആസിഫ എന്ന എട്ടു വയസുകാരി നേരിട്ട ക്രൂര പീഡനത്തിന്റെയും തുടര്‍ന്നുള്ള കൊലപാതകത്തിന്റെയും വിവരങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. ബ്രാഹ്മണര്‍ താമസിക്കുന്ന സ്ഥലമായ രസാന ഗ്രാമത്തില്‍നിന്നു മുസ്ലിം ബക്കര്‍വാല വിഭാഗത്തെ പേടിപ്പിച്ച് നാടുകടത്താന്‍ ക്ഷേത്രം നടത്തിപ്പുകാരനായ സാഞ്ജി റാമിന്റെ പദ്ധതിയായിരുന്നു കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച് കൊലപ്പെടുത്തുക എന്നത്. 

ഒരാഴ്ചയോളം ക്ഷേത്രത്തില്‍ മയക്കുമരുന്നു കൊടുത്തിട്ട് പ്രായപൂര്‍ത്തിയാകാത്ത ഒരാളും രണ്ടും പോലീസുകാരും അടങ്ങുന്ന സംഘം പലകുറി ബലാത്‌സംഗം ചെയ്തുവെന്നും ആ ദിവസങ്ങളിലൊന്നും ആഹാരം നല്‍കിയില്ലെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്. 

ബക്കര്‍വാള്‍ സമുദായത്തിന്റെ പ്രക്ഷോഭത്തെ തുടര്‍ന്നാണ് െ്രെകംബ്രാഞ്ച് കേസന്വേഷിക്കുന്നത്. സഞ്ജിറാം, മകന്‍ വിശാല്‍ ജംഗോത്ര, പ്രായപൂര്‍ത്തിയാവാത്ത മരുമകന്‍, ഒരു പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍, ഒരു ഹെഡ് കോണ്‍സ്റ്റബിള്‍, മറ്റ് രണ്ട് പൊലീസുകാര്‍ എന്നിവരാണ് കേസിലെ  പ്രതികള്‍. പ്രതികളെ രക്ഷിക്കാന്‍ സ്ഥലത്തെ ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ ശ്രമം നടന്നിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com