മോഹന്‍ലാല്‍ വിഷുവിന് തന്നെ; കലവൂര്‍ രവികുമാറിന് അഞ്ചുലക്ഷം നല്‍കി പരാതി തീര്‍പ്പാക്കി

മഞ്ജുവാര്യര്‍ ചിത്രം മോഹന്‍ലാലിന്  തൃശൂര്‍ ജില്ലാ കോതി ഏര്‍പ്പെടുത്തിയ വിലക്ക് നീങ്ങി - അണിയറക്കാര്‍ കലവൂര്‍ രവികുമാറിന് അഞ്ച് ലക്ഷം രൂപ നല്‍കിയതോടെയാണ് ഹര്‍ജി പിന്‍വലിച്ചത്
മോഹന്‍ലാല്‍ വിഷുവിന് തന്നെ; കലവൂര്‍ രവികുമാറിന് അഞ്ചുലക്ഷം നല്‍കി പരാതി തീര്‍പ്പാക്കി

കൊച്ചി: മഞ്ജുവാര്യര്‍ ചിത്രം മോഹന്‍ലാലിന്  തൃശൂര്‍ ജില്ലാ കോതി ഏര്‍പ്പെടുത്തിയ വിലക്ക് നീങ്ങി. ചിത്രം വിഷുവിന് തന്നെ റീലീസ് ചെയ്യും. റീലീസ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട്  കലവൂര്‍ രവികുമാര്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചതിനെ തുടര്‍ന്നാണ് സ്റ്റേ നീങ്ങിയത്. അണിയറക്കാര്‍ കലവൂര്‍ രവികുമാറിന് അഞ്ച് ലക്ഷം രൂപ നല്‍കിയതോടെയാണ് ഹര്‍ജി പിന്‍വലിച്ചത്. 

മോഹന്‍ലാലിനെ എനിക്കോപ്പോള്‍ ഭയങ്കര പേടിയാണ് എന്ന തന്റെ കഥ മോഷ്ടിച്ചാണ് ചിത്രത്തിന് തിരക്കഥ എഴിതിയിരിക്കുന്നത് എന്നാണ് കലവൂര്‍ രവികുമാറിന്റെ ആരോപണം. നഷ്ടപരിഹാരം നല്‍കണം എന്നാവശ്യപ്പെട്ടാണ് രവികുമാര്‍ തൃശൂര്‍ ജില്ലാ കോടതിയെ സമീപിച്ചത്.

2005ലാണ് കഥ കേരളകൗമുദിയില്‍ പ്രസിദ്ധീകരിക്കുന്നത്. ആ സമയത്ത് ചിത്രത്തിന്റെ തിരക്കഥാകൃത്തായ സുനീഷ് വാരനാട് അവിടെ സബ് എഡിറ്ററായി ജോലി ചെയ്യുകയായിരുന്നു. 2006ല്‍ മറ്റ് കഥകള്‍ ഉള്‍പ്പെടുത്തി മോഹന്‍ലാലിനെ എനിക്കിപ്പോള്‍ ഭയങ്കര പേടിയാണ് എന്ന പേരില്‍ത്തന്നെ പുസ്തകം ഇറക്കി. 2012ല്‍ ഇതിന്റെ രണ്ടാം പതിപ്പ് ഇറക്കിയിരുന്നു. രവികുമാര്‍ തന്നെ തിരക്കഥയെഴുതി സിനിമയാക്കാനുള്ള ശ്രമിത്തിനിടയിലാണ് കഥ മോഷ്ടിച്ച് സിനിമയാക്കിയതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പ്രശാന്ത് സമകാലിക മലയാളത്തോട് പറഞ്ഞു.

ആദ്യം രവികുമാര്‍ സമീപിച്ചത് ഫെഫ്കയെയാണ്. അദ്ദേഹത്തിന്റെ വാദം ശരിയാണെന്ന് ഫെഫ്കയ്ക്ക് ബോധ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന് ക്രെഡിറ്റ് നല്‍കാമെന്ന് സാജിദ് യഹിയയും ചിത്രത്തിന്റെ തിരക്കഥാകൃത്തും അന്ന് സമ്മതിച്ചതാണ്. എന്നാല്‍ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് കലവൂര്‍ രവികുമാര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com