സ്ത്രീകള്‍ എപ്പോഴും രണ്ടാംതര പൗരന്‍മാരാകുന്നു: പ്രിയങ്ക ചോപ്ര

ഒരുപാട് മേഖലകളില്‍ കഴിവുതെളിയിച്ചിട്ടുള്ള പ്രിയങ്ക യുണിസെഫിന്റെ ഗ്ലോബല്‍ അംബാസിഡര്‍ കൂടിയാണ്. 
സ്ത്രീകള്‍ എപ്പോഴും രണ്ടാംതര പൗരന്‍മാരാകുന്നു: പ്രിയങ്ക ചോപ്ര

ബോളിവുഡിനു മാത്രമല്ല, ഹോളിവുഡിനും സ്വന്തമാണ് ഇപ്പോള്‍ പ്രിയങ്ക ചോപ്ര. അമേരിക്കന്‍ ടി വി ഷോയില്‍ അഭിനയിക്കുന്ന ആദ്യ ദക്ഷിണേഷ്യന്‍ താരം കൂടിയാണ് പ്രിയങ്ക. ഇതിന് പുറമെ നിരവധി ഹോളിവുഡ് ചിത്രങ്ങളിലും താരം വേഷമിട്ടു. ഒരുപാട് മേഖലകളില്‍ കഴിവുതെളിയിച്ചിട്ടുള്ള പ്രിയങ്ക യുണിസെഫിന്റെ ഗ്ലോബല്‍ അംബാസിഡര്‍ കൂടിയാണ്. 

എന്തും വെട്ടിത്തുറന്ന് പറയുന്ന പ്രകൃതക്കാരിയായ പ്രിയങ്ക, ഹോളിവുഡില്‍ താന്‍ നേരിടുന്ന വര്‍ണ്ണവിവേചനത്തിനെക്കുറിച്ചും നിറത്തിന്റെ പേരില്‍ സിനിമ വരെ നഷ്ടപ്പെടാനുണ്ടായ സാഹചര്യത്തെക്കുറിച്ചും ഈയടുത്ത് വെളിപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഹോളിവുഡില്‍ തൊലിവെളുപ്പില്ലാത്ത സ്ത്രീകള്‍ വിവേചനം അനുഭവിക്കുന്നുണ്ട്. പ്രതിഫലത്തിലടക്കം ഈ വിവേചനം പ്രകടമാണെന്ന് പ്രിയങ്ക പറഞ്ഞിരുന്നു.

ഇതിനിടെ ലോകം തന്നെ സ്ത്രീകളെ രണ്ടാംകിട പൗരന്‍മാരായാണ് പരിഗണിക്കുന്നതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പ്രിയങ്ക. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് പ്രിയങ്ക തുറന്നു പറച്ചില്‍ നടത്തിയിരിക്കുന്നത്. 'ലക്ഷ്യമാണ് പ്രധാനം' എന്ന തലക്കെട്ടോടെ മോദിക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയുടെ കൂടെയാണ് പ്രിയങ്ക തന്റെ അഭിപ്രായം തുറന്ന് പറഞ്ഞിരിക്കുന്നത്. 

'പുരുഷനിയന്തൃദമായ ഒരു സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. ഇന്ത്യ മാത്രമല്ല, ഈ ലോകം മൊത്തം അങ്ങനെയാണ്. സ്ത്രീകള്‍ എല്ലായിടത്തും രണ്ടാം തരം പൗരന്‍മാരാണ്. അവര്‍ അവസരങ്ങള്‍ക്ക് വേണ്ടി എപ്പോഴും കലഹിക്കേണ്ടി വരുന്നു. നേതൃസ്ഥാനത്തിനു വേണ്ടി പൊരുതേണ്ടി വരുന്നു. ഈ സാഹചര്യത്തില്‍ സ്ത്രീകള്‍ പരസ്പരം സ്‌നേഹിച്ചും സഹകരിച്ചും കഴിയുന്നതിനോടും തെറ്റ് കാണിമ്പോള്‍ അത് തെറ്റാണെന്ന് തുറന്നു പറയുന്നതിനോടും ഞാന്‍ താല്‍പര്യപ്പെടുന്നു'- പ്രിയങ്ക വ്യക്തമാക്കി.

സ്ത്രീകള്‍ക്ക് ഒരേ സമയം ഒന്നിലധികം കാര്യങ്ങള്‍ ചെയ്യാനുള്ള കഴിവുണ്ട്. 'വിവാഹം കഴിച്ച് കുട്ടികളെയും കുടുംബത്തിനെയും പരിപാലിക്കാനും അതിനൊപ്പം തന്നെ വീട്ടിലെ ജോലികള്‍ ചെയ്യാനുമെല്ലാം സ്ത്രീകള്‍ പ്രാപ്തരാണ്. ഈ സമയം തന്നെ അവര്‍ എതിര്‍പ്പുകളെയെല്ലാം അവഗണിച്ച് തങ്ങളുടെ സ്വപ്‌നങ്ങള്‍ക്കൊപ്പം ജീവിക്കാനും ശ്രമിക്കുന്നുണ്ട്'- പ്രിയങ്ക വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com