'എവിടെപ്പോയി ഫെമിനിച്ചികള്‍, കഷ്ടം'; കത്വ സംഭവത്തില്‍ പ്രതികരിക്കാത്ത സ്ത്രീ സംഘടനകളെ വിമര്‍ശിച്ച് പാര്‍വതി

'കാണിക്കാനെങ്കിലും ഈ സ്ത്രീ സംഘടനകള്‍ക്ക് ഒരു പ്രകടനമെങ്കിലും നടത്തിക്കൂടെ'
'എവിടെപ്പോയി ഫെമിനിച്ചികള്‍, കഷ്ടം'; കത്വ സംഭവത്തില്‍ പ്രതികരിക്കാത്ത സ്ത്രീ സംഘടനകളെ വിമര്‍ശിച്ച് പാര്‍വതി

ശ്മീരിലെ കത്വയില്‍ എട്ട് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തില്‍ സ്ത്രീ സംഘടനകള്‍ പ്രതികരിക്കാത്തതില്‍ രൂക്ഷവിമര്‍ശനവുമായി നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ പാര്‍വതി. സ്ത്രീ സമത്വത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന നിരവധി മഹിള മണികളും സ്ത്രീസംഘടനകളുമുണ്ട്. കാണിക്കാനെങ്കിലും ഇവര്‍ക്ക് പ്രകടനം നടത്തിക്കൂടെയെന്നാണ് ഫേയ്‌സ്ബുക് വീഡിയോയിലൂടെ പാര്‍വതി ചോദിക്കുന്നത്.

പാര്‍വതിയുടെ വാക്കുകള്‍

'ഇന്ന് രാവിലെ എണീറ്റ ഉടനെ ഞാന്‍ വായിച്ച വാര്‍ത്തയാണ്. എട്ടുവയസ്സുകാരി പീഡിപ്പിക്കപ്പെട്ടിരിക്കുന്നു. ജമ്മു കശ്മീരിലെ കഠുവ എന്ന ജില്ലയിലാണ് അതിദാരുണമായ പീഡനം. മയക്കുമരുന്നുകൊടുത്ത് എട്ടുദിവസം വരെ ഒരു ക്ഷേത്രത്തിനകത്ത് ഒളിപ്പിച്ചുവെച്ച് പീഡിപ്പിച്ചേക്കുവാ. അതുകഴിഞ്ഞ് തലക്കടിച്ച് കൊല്ലുന്നതിന് മുമ്പ് കൂട്ടത്തിലുള്ള  ആ കുഞ്ഞിനെ വീണ്ടും മാനഭംഗപ്പെടുത്തി. ഇത്രക്ക് കാമവെറിയന്മാരുള്ള വൃത്തികെട്ട ലോകത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. നമുക്ക് ചുറ്റും സ്ത്രീ സമത്വത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒത്തിരിയൊത്തിരി മഹിള മണികളെ കണ്ടിട്ടുണ്ട്. ഒത്തിരിയൊത്തിരി സംഘടനകളുണ്ട്. ഈ സംഘടനക്ക് എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ? പെട്രോളിന് വില കൂടുമ്പോള്‍ നാം ഹര്‍ത്താല്‍ ആചരിക്കുന്നു. അതിനുള്ള സംഘടനകളുണ്ട് പാര്‍ട്ടികളുണ്ട് എല്ലാമുണ്ട്. കാണിക്കാനെങ്കിലും ഈ സ്ത്രീ സംഘടനകള്‍ക്ക് ഒരു പ്രകടനമെങ്കിലും നടത്തിക്കൂടെ. പ്രാര്‍ത്ഥിക്കാം ആ കുഞ്ഞിന്റെ ആത്മശാന്തിക്ക് വേണ്ടിയിട്ട്. എവിടെപ്പോയി ഫെമിനിച്ചികള്‍. കഷ്ടം.'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com