'പാന്റ് ഊരുന്നതില്‍ താല്‍പ്പര്യമില്ലെങ്കില്‍ മോഡലിങ്ങിലേക്ക് വരരുത്'; മീറ്റൂ മൂവ്‌മെന്റിനെ അധിക്ഷേപിച്ച് പ്രമുഖ ഡിസൈനര്‍

'നടന്ന സംഭവത്തെക്കുറിച്ച് ഓര്‍ത്തെടുക്കാന്‍ 20 വര്‍ഷം എടുത്തൂ എന്നത് തന്നെ അത്ഭുതപ്പെടുത്തി'
'പാന്റ് ഊരുന്നതില്‍ താല്‍പ്പര്യമില്ലെങ്കില്‍ മോഡലിങ്ങിലേക്ക് വരരുത്'; മീറ്റൂ മൂവ്‌മെന്റിനെ അധിക്ഷേപിച്ച് പ്രമുഖ ഡിസൈനര്‍

ഹോളിവുഡില്‍ കത്തിപ്പകര്‍ന്ന മീറ്റൂ മുന്നേറ്റത്തെ അധിക്ഷേപിച്ച് ഡിസൈനര്‍ കാള്‍ ലഗര്‍ഫെല്‍ഡ്. പാന്റ് ഊരാന്‍ താല്‍പ്പര്യമില്ലാത്തവര്‍ മോഡലിംഗ് പ്രൊഫഷനിലേക്ക് വരരുതെന്നാണ് പ്രമുഖ ഡിസൈനര്‍ പറയുന്നത്. ഒരു ഇന്റര്‍വ്യൂവിലായിരുന്നു കാളിന്റെ വിവാദ പരാമര്‍ശം. മീ റ്റൂ മുന്നേറ്റം കണ്ട് മടുത്തെന്നും അദ്ദേഹം പറഞ്ഞു. 

നടന്ന സംഭവത്തെക്കുറിച്ച് ഓര്‍ത്തെടുക്കാന്‍ 20 വര്‍ഷം എടുത്തൂ എന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് കാള്‍ പറയുന്നത്. യുവ മോഡലുകളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ചില ഫോട്ടോ സ്റ്റുഡിയോകളിലും മോഡലിംഗ് ഏജന്‍സികളിലും കൊണ്ടുവന്ന നിയന്ത്രണങ്ങളേയും ഇദ്ദേഹം വിമര്‍ശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com