'ലോകത്തിലെ എല്ലാ പിശാചുകളില്‍ നിന്നും ഞാന്‍ നിന്നെ സംരക്ഷിക്കും'; മകളെ ചേര്‍ത്തു പിടിച്ച് സണ്ണി ലിയോണി

നമ്മുടെ മക്കളെ സുരക്ഷിതരാക്കാന്‍ നമ്മിലേക്ക് കൂടുതല്‍ ചേര്‍ത്തു നിര്‍ത്തണമെന്നാണ് ട്വിറ്ററിലൂടെ താരം പറയുന്നത്
'ലോകത്തിലെ എല്ലാ പിശാചുകളില്‍ നിന്നും ഞാന്‍ നിന്നെ സംരക്ഷിക്കും'; മകളെ ചേര്‍ത്തു പിടിച്ച് സണ്ണി ലിയോണി

ത്തുവ സംഭവത്തില്‍ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്. സിനിമയില്‍ നിന്ന് ഉള്‍പ്പടെ വിവിധ മേഖലകളില്‍ നിന്ന് നിരവധി പ്രമുഖരാണ് സംഭവത്തെ അപലപിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ലോകത്തിലെ എല്ലാ പിശാചുകളില്‍ നിന്നും സംരക്ഷിക്കുമെന്ന് മകള്‍ക്ക് ഉറപ്പുകൊടുത്തിരിക്കുകയാണ് ബോളിവുഡ് താരം സണ്ണി ലിയോണി. നമ്മുടെ മക്കളെ സുരക്ഷിതരാക്കാന്‍ നമ്മിലേക്ക് കൂടുതല്‍ ചേര്‍ത്തു നിര്‍ത്തണമെന്നാണ് ട്വിറ്ററിലൂടെ താരം പറയുന്നത്. വളര്‍ത്തു മകളെ തന്റെ വസ്ത്രത്തിനുള്ളില്‍ പൊതിഞ്ഞു പിടിച്ചുകൊണ്ടുള്ള ചിത്രത്തിനൊപ്പമാണ് സണ്ണിയുടെ പോസ്റ്റ്. 


'ലോകത്തില്‍ പിശാചു കേറിയ എല്ലാവരില്‍ നിന്നും എല്ലാത്തില്‍ നിന്നും നിന്നെ സംരക്ഷിക്കുമെന്ന് എന്റെ ഹൃദയത്തിന്റേയും ആത്മാവിന്റേയും ശരീരത്തിന്റേയും ഓരോ അണുവില്‍ നിന്നും ഉറപ്പു നല്‍കുകയാണ്. നിന്റെ സുരക്ഷയ്ക്കായി എന്റെ ജീവന്‍ വരെ നല്‍കും. പിശാചിന്റെ മനസുള്ള ആളുകളില്‍ നിന്ന് കുട്ടികള്‍ക്ക് സുരക്ഷിതത്വം തോന്നണം. നമുക്ക് നമ്മുടെ കുട്ടികളെ കുറച്ചു കൂടി ചേര്‍ത്തു പിടിക്കാം. എന്ത് വിലകൊടുത്തും സംരക്ഷിക്കാം.' സണ്ണി ലിയോണി കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com