ആനക്കാട്ടില്‍ ചാക്കോച്ചിയായി സുരേഷ് ഗോപി തന്നെ; നിഥിന്‍ രഞ്ജി പണിക്കറിന്റെ ലേലം 2 വരുന്നു

സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം നിര്‍വഹിക്കുന്നത് രഞ്ജി പണിക്കറാണ്
ആനക്കാട്ടില്‍ ചാക്കോച്ചിയായി സുരേഷ് ഗോപി തന്നെ; നിഥിന്‍ രഞ്ജി പണിക്കറിന്റെ ലേലം 2 വരുന്നു

രാഷ്ട്രീയത്തില്‍ പ്രവേശിച്ചതോടെ സുരേഷ് ഗോപി സിനിമയില്‍ നിന്ന് ഔട്ടായി എന്നു പറഞ്ഞവര്‍ക്ക് തെറ്റി. സുരേഷ് ഗോപിയുടെ സിനിമ ജീവിതത്തിലെ എക്കാലത്തേയും മികച്ച കഥാപാത്രങ്ങളിലൊന്നായ ലേലത്തിലെ ആനക്കാട്ടില്‍ ചാക്കോച്ചി വീണ്ടും വരുന്നു. സുരേഷ് ഗോപിയും സോമനുമെല്ലാം തകര്‍ത്ത് അഭിനയിച്ച ലേലത്തിന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത് നിഥിന്‍ രഞ്ജി പണിക്കറാണ്. ലേലം 2 എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം നിര്‍വഹിക്കുന്നത് രഞ്ജി പണിക്കറാണ്. 

രഞ്ജി പണിക്കര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തില്‍ അഭിനയിക്കാന്‍ താരങ്ങളെ തേടിക്കൊണ്ട് രഞ്ജി പണിക്കര്‍ പോസ്റ്റിട്ടിട്ടുണ്ട്. 25 നും 40 നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരെയാണ് തേടുന്നത്. 

ലേലത്തിന്റെ രണ്ടാംഭാഗം വരുന്നതായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സുരേഷ് ഗോപിക്ക് പകരം മറ്റാരെങ്കിലുമായിരിക്കും പ്രധാന റോളില്‍ എത്തുക എന്നായിരുന്നു പ്രചാരണം. രാഷ്ട്രീയത്തിലേക്ക് ചുവടുമാറിയതോടെ വര്‍ഷങ്ങളായി സുരേഷ് ഗോപി സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. നിഥിന്‍ രഞ്ജി പണിക്കറിന്റെ രണ്ടാമത്തെ ചിത്രമായിരിക്കും ഇത്. മമ്മൂട്ടി നായകനായെത്തിയ കസബയായിരുന്നു ആദ്യ ചിത്രം. രഞ്ജി പണിക്കറിന്റെ തിരക്കഥയില്‍ ജോഷിയാണ് ലേലം സംവിധാനം ചെയ്തിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com