ചലച്ചിത്ര സൗന്ദര്യസങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതുന്നൊരു സിനിമ: മൂന്നര

സൂരജ് എസ് കുറുപ്പ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അത്ഭതുദ്വീപിലൂടെ ശ്രദ്ധേയനായ അറുമുഖനാണ് നായകനായി എത്തുന്നത്.
ചലച്ചിത്ര സൗന്ദര്യസങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതുന്നൊരു സിനിമ: മൂന്നര

ത്രയൊക്കെ വിപ്ലവം പറഞ്ഞാലും പൊതുബോധം എന്നൊരു സംഭവം എല്ലായിടത്തും പ്രകടമാണ്. നമ്മുടെ സൗന്ദര്യബോധം തന്നെ അങ്ങനെയാണ്. അതുകൊണ്ടാണ് വെളുത്തവരും പൊക്കമുള്ളവരും മെലിഞ്ഞവരുമൊക്കെ ആളുകളുടെ കണ്ണില്‍ എന്നും സുന്ദരന്‍മാരും സുന്ദരിമാരുമാകുന്നത്. ഇതില്‍ നിന്നും
ചെറിയ മാറ്റത്തോടുകൂടി ജനിച്ചു വീണവര്‍ക്കു വരെ ഇവിടെ ജീവിക്കാന്‍ ചെറിയ വെല്ലു വിളികളൊക്കെ നേരിടേണ്ടി വരും. അപ്പോള്‍ മൂന്നരയടിപ്പൊക്കവുമായി ജനിച്ചവരുടെ കാര്യമോ. 

പൊക്കം കുറഞ്ഞവരെ മലയാള സിനിമയില്‍ നായകന്‍മാരായി കൊണ്ടുവരുന്നതൊക്കെ അത്ര പരിചയമുള്ള കാര്യമല്ല. ഇവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ സിനിമകളും വളരെ കുറവാണ്. എന്നാല്‍ ആ ചരിത്രമെല്ലാം തിരുത്തിക്കുറിച്ചുകൊണ്ട് ആദ്യമായി പൊക്കം കുറഞ്ഞ നായകനും നായികയുമായി 'മൂന്നര' എന്ന ചിത്രം വരുന്നു. പേര് പോലെ തന്നെ മൂന്നരയടി പൊക്കമുള്ളവരുടെ കഥയാണ് മൂന്നര എന്ന സിനിമ പറയുന്നത്. 

സര്‍ക്കസില്‍ നിന്നും പുറത്തിറങ്ങിയതിന് ശേഷം നായകന്റെയും നായികയുടെയും ജീവിതത്തിലുണ്ടാവുന്ന പ്രധാന വെല്ലുവിളികളിലൂടെയാണ് ചിത്രം മുന്നേറുന്നത്. സൂരജ് എസ് കുറുപ്പ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അത്ഭതുദ്വീപിലൂടെ ശ്രദ്ധേയനായ അറുമുഖനാണ് നായകനായി എത്തുന്നത്. നായികയായി മഞ്ജുവും എത്തുന്നു. ഇരുവര്‍ക്കും മൂന്നരയടി പൊക്കമാണുള്ളത്.

ഹരീഷ് പേരടി, കൃഷ്ണകുമാര്‍, പി ബാലചന്ദ്രന്‍, അംബിക മോഹന്‍, കോട്ടയം റഷീദ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. എഎല്‍എസ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ സുമിത തിരുമുരുകന്‍, ഷീജ ബിനു എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com