തോളോട് തോള്‍ ചേര്‍ന്നിതേ പോകാം..: തൊബാമയിലെ ട്രിപ് സോങ് പുറത്തിറങ്ങി

നേരം, പ്രേമം എന്നീ ഹിറ്റ് സിനിമകളിലൂടെ പ്രശസ്തനായ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രം തൊബാമയിലെ ട്രിപ് സോങ് പുറത്തിറങ്ങി.
തോളോട് തോള്‍ ചേര്‍ന്നിതേ പോകാം..: തൊബാമയിലെ ട്രിപ് സോങ് പുറത്തിറങ്ങി

നേരം, പ്രേമം എന്നീ ഹിറ്റ് സിനിമകളിലൂടെ പ്രശസ്തനായ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രം തൊബാമയിലെ ട്രിപ് സോങ് പുറത്തിറങ്ങി. നവാഗതനായ മൊഹ്‌സിന്‍ കാസിം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശബരീഷ് വര്‍മ്മയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത രാജേഷ് മുരുഗേസനാണ്. അല്‍ഫോണ്‍സ് പുത്രനും തെക്കേപ്പാട്ട് ഫിലിംസിന്റെയും റാഡിക്കല്‍ സിനിമാസിന്റെയും ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 

ഷറഫുദ്ദീന്‍, സിജുവില്‍സണ്‍,  കൃഷ്ണ ശങ്കര്‍ എന്നിവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. പുതുമുഖമായ പുണ്യ എലിസബത്ത് ബോസ് ആണ് തൊബാമയിലെ നായിക. ശബരീഷ്, രാജേഷ് ശര്‍മ്മ, ശ്രീലക്ഷ്മി, അഷ്‌റഫ്, നിസ്താര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. 

കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ടിവി അശ്വതിയും മൊഹ്‌സിനും ചേര്‍ന്നാണ്. സുനോജ് വേലായുധന്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. എഡിറ്റിംഗ് ഷിനോസ് റഹ്മാന്‍. വിഷ്ണു ഗോവിന്ദും ശ്രീശങ്കറും(സൗണ്ട് ഫാക്ടര്‍) ചേര്‍ന്നാണ് സൗണ്ട് ഡിസൈനിംഗ് ചെയ്തിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com