നാളെ പ്രേമസൂത്രവും എത്തില്ല; അങ്കിളിനൊപ്പം മത്സരിക്കാന്‍ നാല് ചിത്രങ്ങള്‍ മാത്രം

ആഭാസത്തിനും ചാണക്യതന്ത്രത്തിനും പിന്നാലെ പ്രേമസൂത്രവും റിലീസ് മാറ്റിയിരിക്കുകയാണ്
നാളെ പ്രേമസൂത്രവും എത്തില്ല; അങ്കിളിനൊപ്പം മത്സരിക്കാന്‍ നാല് ചിത്രങ്ങള്‍ മാത്രം

പ്രില്‍ 27 നെ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു സിനിമ പ്രേമികള്‍. കാരണം ഒന്നും രണ്ടും അല്ല പത്ത് സിനിമകളാണ് അന്നേ ദിവസം റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ എല്ലാ ചിത്രങ്ങളും തീയെറ്ററില്‍ എത്തില്ല എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആഭാസത്തിനും ചാണക്യതന്ത്രത്തിനും പിന്നാലെ പ്രേമസൂത്രവും റിലീസ് മാറ്റിയിരിക്കുകയാണ്. 

സെന്‍സര്‍ബോര്‍ഡില്‍ നിന്നുള്ള ചില സാങ്കേതിക കാരണങ്ങള്‍കൊണ്ടാണ് പ്രേമസൂത്രത്തിന്റെ റിലീസ് മാറ്റിയതെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. പുതിയ തിയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും വ്യക്തമാക്കി. ഉറുമ്പുകള്‍ ഉറങ്ങാറില്ല എന്ന ചിത്രത്തിന് ശേഷം ജിജു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രേമസൂത്രം. അശോകന്‍ ചെരുവിലിന്റെ ചെറുകഥയില്‍ പ്രചോദനം ഉള്‍ക്കൊണ്ട് സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത്. ചെമ്പന്‍ വിനോദ്, ബാലു വര്‍ഗീസ്, ലിജോ മോള്‍, സുധീര്‍ കരമന, ഇന്ദ്രന്‍സ് തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. 

ഉണ്ണിമുകുന്ദന്‍ നായകനായി എത്തുന്ന ചാണക്യതന്ത്രവും സുരാജ് വെഞ്ഞാറമൂട്- റിമ കല്ലിങ്കല്‍ പ്രധാനവേഷത്തില്‍ എത്തുന്ന ആഭാസവും നേരത്തെ റിലീസ് തിയതി മാറ്റിയിരുന്നു. മമ്മൂട്ടി നായകനായെത്തുന്ന അങ്കിള്‍, വിനീത് ശ്രീനിവാസന്റെ അരവിന്ദന്റെ അതിഥികള്‍, അല്‍ഫോണ്‍സ് പുത്രന്‍ നിര്‍മിക്കുന്ന തൊബാമ എന്നിവ നാളെ തീയറ്ററുകളില്‍ എത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com